Quantcast

വന്യജീവി ആക്രമണത്തിന്‍റെ പേരിൽ വനപാലകരെ ക്രൂശിക്കുന്നത് അവസാനിപ്പിക്കണം; കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ

'വനപാലകരുടെ സുരക്ഷയ്ക്കായി സർക്കാർ നടപടി വേണം'

MediaOne Logo

Web Desk

  • Updated:

    2025-01-07 04:02:31.0

Published:

7 Jan 2025 3:06 AM GMT

വന്യജീവി ആക്രമണത്തിന്‍റെ പേരിൽ വനപാലകരെ ക്രൂശിക്കുന്നത് അവസാനിപ്പിക്കണം; കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ
X

പത്തനംതിട്ട: മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പേരിൽ വനപാലകരെ ക്രൂശിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ. വനപാലകരുടെ സുരക്ഷയ്ക്കായി സർക്കാർ നടപടി വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. വനനിയമ ഭേദഗതി ബില്ല് സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും വനം വകുപ്പ് ജീവനക്കാരുടെ സംഘടന ആരോപിച്ചു.

1969 മുതൽ 2024 വരെ കൃത്യനിർവഹണത്തിനിടയിൽ കൊല്ലപ്പെട്ടത് 41 വനപാലകരാണ്. ഇതിൽ പത്തുപേർ സംഘടിത ആക്രമണത്തിനിരയായി കൊല്ലപ്പെട്ടവരാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ വ്യാപകമായ ആക്രമണമാണ് വനം വകുപ്പ് ജീവനക്കാർക്ക് നേരിടേണ്ടിവന്നതെന്നും വന നിയമ ഭേദഗതിയിൽ വനപാലകരുടെ കൃത്യനിർഹണവും സുരക്ഷയും ഉറപ്പാക്കുന്ന വ്യവസ്ഥ കൂട്ടി ചേർക്കണമെന്നുമാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ ആവശ്യം.

കേരള വനഭേദഗതി ബില്ല് സംബന്ധിച്ച് തെറ്റായ പ്രചരണങ്ങൾക്കെതിരെയും സംഘടന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വന നിയമ ഭേദഗതി വനവാസികൾക്കും കർഷകർക്കും എതിരാണെന്ന പ്രചാരണം തെറ്റാണെന്നാണ് വനം വകുപ്പ് ജീവനക്കാരുടെ സംഘടനയുടെ വാദം.



TAGS :

Next Story