കൊച്ചിയിൽ നടക്കുന്ന ഫ്ലവർ ഷോയ്ക്ക് കോർപ്പറേഷന്‍റെ സ്റ്റോപ്പ് മെമ്മോ
ഇന്നലെ വൈകിട്ട് ഫ്ലവർ ഷോ നടക്കുന്ന സ്ഥലത്തെ പ്ലാറ്റ്ഫോമില്‍ നിന്ന് വീണ് ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു
കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന കൊച്ചിന്‍ ഫ്ലവർ ഷോയ്ക്ക് കോർപ്പറേഷൻ എഞ്ചിനീയറിങ് വിഭാഗം സ്റ്റോപ്പ് മെമ്മോ നൽകി. ഇന്നലെ വൈകിട്ട് ഫ്ലവർ ഷോ നടക്കുന്ന സ്ഥലത്തെ പ്ലാറ്റ്ഫോമിൽ നിന്ന് വീണ് ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. ജില്ലാ അഗ്രി ഹോർട്ടികൾചർ സൊസൈറ്റിയും ജിസിഡിഎയും ചേർന്നാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. 54,000 ചതുരശ്രയടി സ്ഥലത്താണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
Updating...
Next Story
Adjust Story Font
16