'തോട്ട പൊട്ടുന്നതിനേക്കാൾ വലിയ ശബ്ദം': കോട്ടയത്ത് ഭൂമിക്കടിയിൽ നിന്ന് വീണ്ടും മുഴക്കം
കഴിഞ്ഞ 29, 30 തീയതികളിലും സമാന സംഭവമുണ്ടായിരുന്നു
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും മുഴക്കം കേട്ടെന്ന് നാട്ടുകാർ. ഇന്ന് രാവിലെയും തോട്ട പൊട്ടുന്നതിനേക്കാൾ വലിയ ശബ്ദമാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ 29, 30 തീയതികളിലും സമാന സംഭവമുണ്ടായിരുന്നു.
തുടർച്ചയായി ഇത്തരം മുഴക്കങ്ങളുണ്ടാക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി ഉറങ്ങിക്കിടക്കുന്ന സമയങ്ങളിൽ ഇത്തരം ശബ്ദങ്ങൾ പേടിപ്പെടുത്തുന്നുവെന്നും അധികാരികൾ വിഷയത്തിൽ കൃത്യമായ ഉത്തരം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
ഭൂമികുലുക്കത്തിന് സമാനമായ ശബ്ദമാണ് ഉണ്ടാവുന്നതെന്നാണ് വിവരം. ജില്ല സന്ദർശിച്ച റവന്യൂ മന്ത്രിയെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സെന്റർ ഫോർ എർത്ത് സയൻസ് പഠനം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതുണ്ടായില്ല. പരിസ്ഥിതി വകുപ്പ് പഠനം നടത്തിയിട്ടുണ്ടെങ്കിലും മുഴക്കത്തിന്റെ യഥാർഥ കാരണം അറിയാൻ വിദഗ്ധ പരിശോധന ആവശ്യമാണ്.
Adjust Story Font
16