Quantcast

കാസർകോട് കുമ്പളയിൽ തെരുവുനായ ആക്രമണം; സ്ത്രീയും കുട്ടിയുമടക്കം എട്ടുപേർക്ക് പരിക്ക്

സാരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    25 Dec 2023 9:14 AM

stray dog
X

കാസർകോട്: കാസർകോട് കുമ്പളയിൽ തെരുവുനായയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടിയും അടക്കം എട്ടു പേർക്ക് പരിക്കേറ്റു. കുമ്പള കുണ്ടങ്കേരടുക്ക ഹരിജൻ കോളനിലെ വെൽഫെയർ സ്‌കൂൾ പരിസരത്താണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ സുനിത എന്ന സ്ത്രീയെ മംഗളൂരു ബെൻലോക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ നൽകാതെ ഇവരെ തിരികെ വീട്ടിലേക്ക് വിട്ടതായി കുടുംബം ആരോപിക്കുന്നു. വീട്ടിലെത്തിച്ച ശേഷം ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കുണ്ടങ്കേരടുക്ക പരിസരത്ത് തെരുവുനായ ആക്രമണം രൂക്ഷമാണെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നതാണ്.

TAGS :

Next Story