Quantcast

തെരുവ് നായ ഭീതിയൊഴിയാതെ വൈക്കം; ഒരു മാസത്തിനിടെ കടിയേറ്റത് 30ഓളം പേർക്ക്

നിലവിലെ സാഹചര്യം കണക്കിലെടുത്ത് സർക്കാരിന്റെ അടിയന്തരമായ ഇടപെടൽ വേണമെന്നാണ് ജനപ്രതിനിധികളും പറയുന്നത്.

MediaOne Logo

Web Desk

  • Published:

    21 Aug 2022 1:56 AM GMT

തെരുവ് നായ ഭീതിയൊഴിയാതെ വൈക്കം; ഒരു മാസത്തിനിടെ കടിയേറ്റത് 30ഓളം പേർക്ക്
X

കോട്ടയം: തെരുവ് നായ ആക്രമണം തുടർക്കഥയായതോടെ കോട്ടയം വൈക്കത്തെ ജനങ്ങൾ ആശങ്കയിൽ . ഒരുമാസത്തിനിടെ 30ഓളം പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായകൾക്ക് പേവിഷ ബാധയുണ്ടെന്ന് കണ്ടെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. ഇന്നലെ ചെന്പിൽ 11 പേർക്കാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരമാണ് അവസാന സംഭവം ഉണ്ടാകുന്നത്. ചെന്പ് പോസ്റ്റ് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു 11 പേരെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റവരിൽ പലരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

കഴിഞ്ഞ 22 തിയതിയാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. വൈക്കം നഗരസഭയിൽ 5 പേരെ കടിച്ച ഈ നായക്ക് പിന്നീട് പേ വിഷബാധ സ്ഥിരീകരിച്ചു. വെച്ചൂർ പഞ്ചായത്തിൽ 3 പേരെ പേ ബാധിച്ച നായ കടിച്ചു. വീട്ടിൽ വളർത്തിയിരുന്ന ഈ നായയെ മറ്റൊരു തെരുവ് നായ കടിച്ചിരുന്നു. പിന്നാലെയാണ് രണ്ടുദിവസം മുൻപ് തലയോലപ്പറന്പിൽ 8 പേരെ തെരുവ് നായ കടിച്ചത്. ഈ നായയ്ക്കും പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇവിടെ വാക്സിനേഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ചെന്പിലും തെരുവ് നായയുടെ ആക്രമണം ഉണ്ടാകുന്നത്. ഇതോടെ വലിയ ആശങ്കയിലാണ് ജനങ്ങൾ.

എബിസി പദ്ധതിയടക്കം പാളിയതും തിരിച്ചടിയായിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സർക്കാരിന്റെ അടിയന്തരമായ ഇടപെടൽ വേണമെന്നാണ് ജനപ്രതിനിധികളും പറയുന്നത്.

TAGS :

Next Story