വീട്ടുമുറ്റത്തേക്ക് ഓടിക്കയറി തെരുവുനായ്ക്കൾ; കണ്ണൂരിൽ പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്
രണ്ട് ദിവസം മുമ്പാണ് കണ്ണൂരിൽ ഭിന്നശേഷിക്കാരനായ നിഹാൽ എന്ന 11-കാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയത്.
കണ്ണൂർ: മട്ടന്നൂരിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസിയാണ് കുഞ്ഞിനെ രക്ഷിച്ചത്. മട്ടന്നൂർ നീർവേലിയിലെ ഒലീവ് ഹൗസിൽ സിറാജിന്റെ വീട്ടിലേക്കാണ് തെരുവുനായ്ക്കൾ കൂട്ടമായെത്തിയത്.
സിറാജിന്റെ സഹോദരി ഷക്കീലയുടെ മൂന്നരവയസ്സുകള്ള മകൾ ആയിഷ മുറ്റത്തുണ്ടായിരുന്നു. അടുത്ത വീട്ടിലേക്ക് കളിക്കാൻ പോവാനായി ആയിഷ പുറത്തിറങ്ങിയപ്പോഴാണ് നായ്ക്കൾ കൂട്ടമായി ആക്രമിക്കാനെത്തിയത്. കുട്ടി കരയുന്ന ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസിയാണ് നായ്ക്കളെ കല്ലേറിഞ്ഞ് ഓടിച്ചത്.
രണ്ട് ദിവസം മുമ്പാണ് കണ്ണൂരിൽ ഭിന്നശേഷിക്കാരനായ നിഹാൽ എന്ന 11-കാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയത്. സമീപത്തെ വീട്ടിലേക്ക് പോയ നിഹാലിനെ നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ നിഹാലിനെ വീടിന്റെ പിൻഭാഗത്തുനിന്ന് അബോധാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
Adjust Story Font
16