Quantcast

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നു; അടിയന്തര ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കുഞ്ഞുങ്ങൾ ആക്രമിക്കപ്പെടുന്നത് ദയനീയ അവസ്ഥയെന്ന് കമ്മീഷൻ അംഗം കെ.ബൈജുനാഥ്

MediaOne Logo

Web Desk

  • Updated:

    2023-06-21 07:52:08.0

Published:

21 Jun 2023 7:51 AM GMT

Stray dog ​​attacks are on the rise in kerala; Human Rights Commission calls for immediate intervention,latest malayalam news,സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു; അടിയന്തര ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
X

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. കൊല്ലത്ത് 10 വയസ്സുകാരനെയും കാസർഗോഡ് വൃദ്ധയെയും തെരുനായകൂട്ടം ആക്രമിച്ചു. നായകളെ പ്രതിരോധിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

തെരുവുനായ ആക്രമണങ്ങളുടെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തു വരുന്നത്.കാസർകോട് വയോധികക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്. ദേഹമാസകലം കടിയേറ്റ ബേക്കൽ സ്വദേശി ഭാരതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കൊല്ലം പോളയത്തോട് അഞ്ചാം ക്ലാസുകാരനെയാണ് തെരുവുനായ കൂട്ടം ആക്രമിച്ചത്. റോഡിൽ വീണ വിദ്യാർഥിയെ നായകൾ വളഞ്ഞിട്ട് കടിച്ചു. സ്കൂട്ടർ യാത്രികൻ ആണ്‌ കുട്ടിയെ രക്ഷിച്ചത്. . കൊല്ലത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് കഴിഞ്ഞദിവസം ഭരണക്കാവ് സ്വദേശി അഷ്കർ ബദർ അഅത്ഭുതകരമായി രക്ഷപെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

അതിനിടെ കണ്ണൂർ മുഴപ്പിലങ്ങാട്ടെ തെരുവുനായ ആക്രമണത്തിൽ മനുഷ്യാവകാശ കമ്മീഷൻ രണ്ട് കേസുകൾ എടുത്തു. കുഞ്ഞുങ്ങൾ ആക്രമിക്കപ്പെടുന്നത് ദയനീയ അവസ്ഥയെന്ന് കമ്മീഷൻ അംഗം കെ.ബൈജുനാഥ് പറഞ്ഞു.

TAGS :

Next Story