Quantcast

അഞ്ചുതെങ്ങിൽ മൂന്നു വയസുകാരിയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കുട്ടിയെ കടിച്ച് മണിക്കൂറുകൾക്കകം നായ ചത്തിരുന്നു. കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

MediaOne Logo

Web Desk

  • Published:

    13 July 2023 4:49 AM

stray dog bit a three-year-old girl in  confirmed infected with fleas
X

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ മൂന്നു വയസുകാരിയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കുട്ടിയെ കടിച്ച് മണിക്കൂറുകൾക്കകം നായ ചത്തിരുന്നു. കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നായയുടെ ജഡം ആദ്യം നാട്ടുകാർ കുഴിച്ചിട്ടിരുന്നു. പിന്നീട് ബന്ധുക്കൾ നായക്ക് പേ വിഷബാധയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ജഡം പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും മാറ്റമില്ലാത്ത തുടരുകയാണ്. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകിയവർക്കും ആവശ്യമായ വാക്‌സിനുകൾ നൽകിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

TAGS :

Next Story