Quantcast

കോഴിക്കോട് സ്‌കൂള്‍ ജീപ്പ് ഡ്രൈവറെ തെരുവുനായ കടിച്ചു

പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

MediaOne Logo

Web Desk

  • Updated:

    2022-09-12 16:07:10.0

Published:

12 Sep 2022 4:03 PM GMT

കോഴിക്കോട് സ്‌കൂള്‍ ജീപ്പ് ഡ്രൈവറെ തെരുവുനായ കടിച്ചു
X

കോഴിക്കോട് ചാത്തമംഗലത്ത് സ്‌കൂള്‍ ജീപ്പ് ഡ്രൈവറെ തെരുവുനായ കടിച്ചു. നെച്ചൂളി തിരുവച്ചാലില്‍ ബാബുവിനാണ് കടിയേറ്റത്. ജീപ്പ് നിര്‍ത്തി വൈകുന്നേരം കുട്ടികളെ വണ്ടിയില്‍ നിന്ന് ഇറക്കുമ്പോഴായിരുന്നു സംഭവം.

പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ കോഴിക്കോട് അരക്കിണറിൽ കുട്ടിയെ നായ കടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

നൂറാസ് എന്ന കുട്ടിക്കാണ് കടിയേറ്റത്. പള്ളീൽ പോവാനായി സുഹൃത്തിനെ വിളിക്കാൻ പോയപ്പോഴാണ് തന്നെ നായ കടിച്ചതെന്ന് നൂറാസ് പറഞ്ഞു. നായ കടിച്ചപ്പോൾ സൈക്കിൽ ദേഹത്തേക്ക് വീണതിനാൽ എണീക്കാൻ കഴിഞ്ഞില്ല.

സുഹൃത്തിന്റെ വല്ലിപ്പയാണ് നായയെ ഓടിച്ച് തന്നെ രക്ഷപ്പെടുത്തിയതെന്നും കുട്ടി വ്യക്തമാക്കി. വൈഗ, സാജുദ്ദീൻ എന്നിവരേയും അരക്കിണറിൽ ഇന്നലെ നായ കടിച്ചിരുന്നു.

കൂടാതെ, നാദാപുരം വിലങ്ങാട് ആറാം ക്ലാസ് വിദ്യാര്‍ഥിയേയും തെരുവുനായ കടിച്ചിരുന്നു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടിപ്പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യനാണ് കടിയേറ്റത്.

ഇന്നലെ കൊല്ലം കൊട്ടാരക്കരയിൽ പഞ്ചായത്തംഗത്തെ തെരുവുനായ കടിച്ചിരുന്നു. ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം വാർഡ് മെമ്പറായ ആർ. ശ്രീജിത്തിനാണ് കടിയേറ്റത്. ദിനേന നിരവധി പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിന് ഇരയാവുന്നത്.

തെരുവുനായ ശല്യം നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. തെരുവുനായകള്‍ക്ക് കൂട്ട വാക്‌സിനേഷന്‍ നല്‍കാനാണ് പ്രധാനപ്പെട്ട തീരുമാനം. ഒരു മാസം നീളുന്ന വാക്‌സിനേഷന്‍ യജ്ഞമാണ് നടത്തുക. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വാക്‌സിനേഷന്‍ യജ്ഞം.

പേയുള്ള നായകളെയും അക്രമകാരികളായ നായകളേയും കൊല്ലാന്‍ സുപ്രിംകോടതിയുടെ അനുമതി തേടുമെന്നും മന്ത്രി പറഞ്ഞിരുന്നു. എ.ബി.സി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് അനുമതി നല്‍കണമന്നും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ നായകള്‍ക്ക് ഷെല്‍ട്ടറുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ കണ്ടെത്തും.

TAGS :

Next Story