വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
മറവൻതുരുത്ത് മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ഇന്നലെയാണ് നായ ചത്തത്.
തെരുവ് നായ
കോട്ടയം: വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മറവൻതുരുത്ത് മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ഇന്നലെയാണ് നായ ചത്തത്.
മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 17ാം തീയതി മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് വൈക്കത്ത് പതിനാല് പേരെ തെരുവ് നായ ആക്രമിച്ചത്. തുടര്‍ന്നാണ് നായയെ പിടികൂടി മറവന്‍തുരുത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് എത്തിച്ചത്. ഇവിടെ നിരീക്ഷണത്തില്‍ തുടരവെയാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് നായ ചത്തത്.
അതേസമയം തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ മന്ത്രിതല യോഗം ഇന്ന് ചേരും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷും, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെയും അധ്യക്ഷതയിലാണ് യോഗം. ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും
watch video report
Adjust Story Font
16