Quantcast

എം.എസ്.എഫ് നേതാക്കൾക്കെതിരെ ലീഗില്‍ കടുത്ത നടപടി

നേതൃത്വത്തിനെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ് സസ്പെൻഷൻ

MediaOne Logo

Web Desk

  • Published:

    14 Jan 2022 1:19 AM GMT

എം.എസ്.എഫ് നേതാക്കൾക്കെതിരെ ലീഗില്‍ കടുത്ത നടപടി
X

എം.എസ്.എഫ് നേതാക്കൾക്കെതിരെ മുസ്‍ലിം ലീഗിൽ കടുത്ത നടപടി. മൂന്ന് നേതാക്കളെ മുസ്‍ലിം ലീഗിന്‍റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എം ഫവാസ് ,മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പ്രവർത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവർക്കെതിരെയാണ് നടപടി. നേതൃത്വത്തിനെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ് സസ്പെൻഷൻ.

ഹരിത വിഷയത്തിലെ നിലപാടിന്‍റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് ലത്തീഫ് തുറയൂര്‍ ആരോപിച്ചു. സംഘടനാ നടപടിക്രമം പാലിക്കാതെയാണ് തന്നെ മാറ്റിയത്. പുറത്താക്കിയ വിവരം അറിഞ്ഞത് ചന്ദ്രികയിലൂടെ. പാർട്ടിയിൽ നിന്ന് ആളുകളെ പുറത്താക്കുന്നത് മാത്രമാണ് പി.എം.എ സലാമിന്‍റെ ജോലിയെന്നും ലത്തീഫ് പറഞ്ഞു. തന്നെ കാണാൻ വന്ന സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞാണ് ഹരിത വിഷയത്തിൽ നിലപാടെടുത്തതിനാണ് തന്നെ മാറ്റിയതെന്നാണ് അറിയുന്നത്. നടപടിയുടെ കാര്യം അദ്ദേഹം പറഞ്ഞില്ല. താൻ പങ്കെടുത്ത കഴിഞ്ഞ ലീഗ് സംസ്ഥാന കമ്മറ്റിയിൽ ഈ വിഷയം വന്നില്ല. ഹരിത നേതാക്കൾക്ക് അപമാനകരമായ അനുഭവം നേരിട്ടതിന് സാക്ഷിയാണ്. അക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെന്നും ലത്തീഫ് പറഞ്ഞു.



TAGS :

Next Story