Quantcast

പൊന്നമ്പലമേട്ടിൽ കർശന നിയന്ത്രണം; ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ പ്രവേശനമില്ല

പ്രദേശത്ത് അനധികൃതമായി പ്രവേശിച്ച് പൂജ നടത്തിയതിൽ വിശദമായ അന്വേഷണം നടത്താൻ പോലീസിനോട് ദേവസ്വം ബെഞ്ച് നിർദേശിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-05-24 10:11:15.0

Published:

24 May 2023 9:52 AM GMT

ponnambalamed
X

കൊച്ചി: പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ച് ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടു. പ്രദേശത്ത് അനധികൃതമായി പ്രവേശിച്ച് പൂജ നടത്തിയതിൽ വിശദമായ അന്വേഷണം നടത്താൻ പോലീസിനോട് ദേവസ്വം ബെഞ്ച് നിർദേശിച്ചു.

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഭവത്തിൽ ദേവസ്വം സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടറിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ച് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പത്തനംതിട്ട ജില്ലാ മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണ് നിർദേശം. വിഷയത്തിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കഴിഞ്ഞ ദിവസം ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

അഞ്ചംഗ സംഘമാണ് ഒരാഴ്ച മുൻപ് ഒരു സംഘം എത്തി പൂജ നടത്തിയത്. നാരായണൻ സ്വാമി എന്ന പേരിലുള്ള ഒരാളുടെ നേതൃത്വത്തിൽ നാലു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. നാരായണൻ സ്വാമി നേരത്തെ ശബരിമല സന്നിധാനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തതായി സൂചനയുണ്ട്. പൂജയുടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ ദേവസ്വം ബോർഡിന്റെ പരാതിയിൽ സംഘത്തിനെതിരെ പച്ചക്കാനം ഡിവിഷൻ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ഡി.ജി.പിക്കും ദേവസ്വം ബോർഡ് പരാതി നൽകിയിട്ടുണ്ട്.

അതീവ സുരക്ഷാമേഖലയാണ് പൊന്നമ്പലമേട്. ഇവിടെനിന്നാൽ ശബരിമല സന്നിധാനം അടക്കം കാണാനാകും. മകരവിളക്ക് തെളിയിക്കുന്ന സ്ഥലമാണിത്. അതിനാൽ, വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശമുള്ളത്. പൊലീസും വനം വകുപ്പും അറിയാതെ ഈ പ്രദേശത്തേക്ക് പ്രവേശിക്കാൻ കഴിയില്ല.

TAGS :

Next Story