കൊച്ചിയിൽ പുതുവത്സരാഘോഷത്തിനു കടുത്ത നിയന്ത്രണങ്ങൾ; പരേഡ് ഗ്രൗണ്ടിനെ നാല് സെഗ്‍മെന്‍റായി തിരിക്കും
പപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ട് സെഗ്‍മെന്‍റായി തിരിക്കും. നിശ്ചിത ആളുകളെ മാത്രമേ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കുകയുള്ളൂ
കൊച്ചി: പുതുവത്സരാഘോഷങ്ങൾക്കായി മാർഗനിർദേശങ്ങള്‍ പുറത്തിറക്കി എറണാകുളം ജില്ലാ ഭരണകൂടവും പൊലീസും. പപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ട് സെഗ്‍മെന്‍റായി തിരിക്കും. നിശ്ചിത ആളുകളെ മാത്രമേ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കുകയുള്ളൂ. കഴിഞ്ഞവർഷമുണ്ടായ വീഴ്ചകൾ മറികടക്കാൻ പ്രത്യേ തയാറെടുപ്പുകളാണ് നടത്തുന്നത്.
ശ്വാസംമുട്ടിയാണ് കഴിഞ്ഞവർഷം കൊച്ചിയിലെത്തിയവർ പുതുവർഷത്തെ വരവേറ്റത്. നാൽപ്പതിനായിരം ആളുകളെ കൊള്ളുന്ന പരേഡ് ഗ്രൗണ്ടിൽ ലക്ഷങ്ങൾ തടിച്ചു കൂടി. ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.
കഴിഞ്ഞവർഷമുണ്ടായ വീഴ്ചകളിൽ പാഠം ഉൾക്കൊണ്ടാണ് ഇത്തവണ കർശന നിയന്ത്രണം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയത്. പരേഡ് ഗ്രൗണ്ട് നാല് സെഗ്മെൻ്റായി തരം തിരിക്കും. അപകടമുണ്ടായാൽ ആംബുലൻസിന് സഞ്ചാരിക്കാൻ പ്രത്യേക വഴി , സ്വകാര്യ ആശുപത്രിയുടെ സഹായത്തോടെ മിനി ആശുപത്രിയും സജ്ജമാക്കും.
ആയിരത്തോളം പൊലീസുകാരെയാണ് സുരക്ഷക്ക് വിന്യസിക്കുക. വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാൻ 26 പാർക്കിങ് ഗ്രൗണ്ടുകളൊരുങ്ങും. ആഘോഷം നടക്കുന്ന വൈകിട്ട് ജങ്കാർ ഏഴ് മണിവരെ മാത്രമേ സർവീസ് നടത്തൂ. ആഘോഷങ്ങൾക്ക് ശേഷം 12 മണിക്ക് സർവീസ് പുനരാരംഭിക്കും.
പപ്പാഞ്ഞിയെ കത്തിച്ചതിനുശേഷം കൂട്ടത്തോടെ ആളുകൾ തിരിച്ചുപോകുന്നത് തടയാൻ ഗാനമേള ഉൾപ്പെടെയുള്ള പരിപാടികൾ ഒരു മണിക്കൂർ നീട്ടാനും തീരുമാനമായി. മദ്യമുൾപ്പെടെ ഉപയോഗിച്ചെത്തുന്നവരെ കണ്ടെത്താൻ പൊലീസിൻ്റെ പ്രത്യേക പരിശോധനയുമുണ്ടാകും.
Summary: Ernakulam district administration and police issued guidelines for New Year celebrations in Kochi
Adjust Story Font
16