Quantcast

സർക്കാർ ഓഫീസുകളിൽ പഞ്ചിങ് സംവിധാനം നിർബന്ധമാക്കാൻ കർശന നിർദേശം

പലതവണ പഞ്ചിങ് സംവിധാനം നടപ്പാക്കാൻ സർക്കാർ നിർദേശിച്ചിരുന്നെങ്കിലും പൂർണമായും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല

MediaOne Logo

Web Desk

  • Published:

    16 Dec 2022 9:54 AM GMT

സർക്കാർ ഓഫീസുകളിൽ പഞ്ചിങ് സംവിധാനം നിർബന്ധമാക്കാൻ കർശന നിർദേശം
X

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ജനുവരി ഒന്നുമുതൽ പഞ്ചിങ് സംവിധാനം നിർബന്ധമായും നടപ്പാക്കാൻ കർശന നിർദേശം. ബയോമെട്രിക് പഞ്ചിങ് സംവിധാനം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. മുൻ നിർദേശങ്ങൾ നടപ്പാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നീക്കം.

പലതവണ പഞ്ചിങ് സംവിധാനം നടപ്പാക്കാൻ സർക്കാർ നിർദേശിച്ചിരുന്നെങ്കിലും പൂർണമായും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും ഓഫീസ് സമയത്ത് ജീവനക്കാർ ഓഫീസിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയായിരുന്നു ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കാനുളള തീരുമാനം. ഇതിൽ പലയിടത്തും വീഴ്ചകൾ വരുത്തിയ സാഹചര്യത്തിലാണ് അടുത്തവർഷം ജനുവരി ഒന്നുമുതൽ ഈ സംവധാനം കാര്യക്ഷമമായി നടപ്പാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം.

സെക്രട്ടേറിയറ്റിലും കലക്ട്രറേറ്റിലും, വിവിധ വകുപ്പ് മേധാവികളുടെ ഓഫീസുകളിൽ ഒന്നാം തീയതി മുതൽ നിർബന്ധമായും നടപ്പാക്കാണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം.

TAGS :

Next Story