Quantcast

സർക്കാർ ചർച്ചക്കില്ല; പി.ജി ഡോക്ടർമാരുടെ സമരം തുടരുന്നു

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സമരക്കാർ

MediaOne Logo
സർക്കാർ ചർച്ചക്കില്ല; പി.ജി ഡോക്ടർമാരുടെ സമരം തുടരുന്നു
X

സർക്കാർ ചർച്ചക്ക് തയാറാകാത്തതിനെ തുടർന്ന് സംസ്ഥാനത്തെ പി.ജി ഡോക്ടർമാരുടെ സമരം തുടരുന്നു. ജോലി ഭാരം കുറയ്ക്കുന്നതിന് ജൂനിയർ ഡോക്ടർമാരെ നിയമിക്കുക, ഒന്നാം വർഷ പിജി ഡോക്ടർമാരുടെ പ്രവേശനം നേരത്തെ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. തിരുവനന്തപുരത്ത് ഡിഎംഇ ഓഫിസിൽ നിന്ന് സമരപ്പന്തലിലേക്ക് പി ജി ഡോക്ടർമാർ മാർച്ച് നടത്തി. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സമരക്കാർ പ്രതികരിച്ചു.

സമരത്തെ തുടർന്ന് മെഡിക്കൽകോളേജുകളിലെ അത്യാഹിത വിഭാഗങ്ങളിലടക്കം പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. എന്നാൽ സമരത്തോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണജോർജ് പറഞ്ഞു.

strike by PG doctors in the state continues as the government is not ready for talks

TAGS :
Next Story