Quantcast

കൂടുതൽ മത്സ്യത്തൊഴിലാളികൾ സമരവേദിയിൽ എത്തും; വിഴിഞ്ഞത്ത് രണ്ടാം ദിനവും സമരം ശക്തം

സര്‍ക്കാര്‍ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്ന് സഭ

MediaOne Logo

Web Desk

  • Updated:

    2022-08-17 01:03:19.0

Published:

17 Aug 2022 12:49 AM GMT

കൂടുതൽ മത്സ്യത്തൊഴിലാളികൾ സമരവേദിയിൽ എത്തും; വിഴിഞ്ഞത്ത് രണ്ടാം ദിനവും സമരം ശക്തം
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം തുടരുന്നു. ഈ മാസം മുപ്പത്തിയൊന്നുവരെ തുറമുഖത്തിൻറെ പ്രധാന കവാടം ഉപരോധിച്ച് സമരം നടത്തും.

സമരവീര്യം ഒട്ടും ചോരാതെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടേയും മത്സ്യത്തൊഴിലാളികളുടെയും തീരുമാനം. സർക്കാർ ചർച്ചക്ക് ക്ഷണിച്ചെന്ന് പറയുമ്പോഴും സഭ പ്രതിനിധികളെയോ മത്സ്യത്തൊഴിലാളികളെയോ ഇക്കാര്യം അറിയിച്ചിട്ടില്ല.

അതേ സമയം വിവിധയിടങ്ങളില്‍ നിന്ന് കൂടുതല്‍ വിശ്വാസികളും മത്സ്യത്തൊഴിലാളികളും ഇന്ന് സമരവേദിയിലേക്ക് എത്തും. പൂവ്വാർ, പുതിയതുറ മേഖലകളിൽ നിന്നുള്ള തൊഴിലാളികളാണ് എത്തുന്നത്. ഇന്നലെ യുവജനങ്ങളെ അണിനിരത്തിയായിരുന്നു സമരം നടത്തിയത്.

പുനരധിവാസവും മറ്റ് ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ തയ്യാറാകുമ്പോഴും വിഴിഞ്ഞം തുറമുഖ നിർമാണത്തിൻറെ കാര്യത്തിൽ കൃത്യമായ ഉത്തരമില്ല. തുറമുഖ നിർമാണം നിർത്തിവെക്കാതെ സമരം നിർത്തില്ലെന്ന നിലപാടിലാണ് സഭയും മത്സ്യത്തൊഴിലാളികളും. ഇക്കാര്യത്തിൽ ഉറപ്പ് ലഭിക്കുന്നതുവരെ സമരം ശക്തമാക്കാനാണ് തീരുമാനം.

TAGS :

Next Story