Quantcast

സംസ്ഥാനത്തെ പി.ജി ഡോക്ടർമാരുടെ സമരം മാറ്റിവച്ചു

കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിജി ഡോക്ടർമാർ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-08-08 13:06:42.0

Published:

8 Aug 2021 12:48 PM GMT

സംസ്ഥാനത്തെ പി.ജി ഡോക്ടർമാരുടെ സമരം മാറ്റിവച്ചു
X

സംസ്ഥാനത്തെ പി.ജി ഡോക്ടർമാർ നാളെ മുതൽ നടത്താനിരുന്ന സമരം മാറ്റി. ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് തീരുമാനം. ചൊവാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ആരോഗ്യമന്ത്രിയുമായുള്ള ചർച്ച.

കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.ജി ഡോക്ടർമാർ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചത്.

അതേസമയം ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമണം തടയാൻ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ വെച്ച് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ കത്തയച്ചു. ഒമ്പത് നിർദേശങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആശുപത്രികൾ പ്രത്യേക സുരക്ഷ മേഖലയായി പരിഗണിച്ച് പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

കൂടാതെ ആശുപത്രികളിൽ സിസിടിവി അടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വനിത ഡോക്ടറെ മർദിച്ച സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കത്ത് നൽകിയത്. രാത്രികളിലാണ് മിക്കവാറും അക്രമങ്ങളും നടക്കുന്നത് എന്നതിനാൽ പൊലീസ് എയ്ഡ് പോസ്റ്റ് ആശുപത്രിക്കുള്ളിലുണ്ടാകുന്നത് അത്യാവശ്യമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവരെ പിടികൂടി ആശുപത്രി സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലടക്കം എഫ്ഐആർ തയാറാക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും കെജിഎംഒഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

TAGS :

Next Story