ആരോഗ്യപ്രവർത്തകർക്ക് എതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് മർദിച്ചത്.
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് എതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളിൽ സുരക്ഷ ശക്തമാക്കുമെന്നും അവർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് മർദിച്ചത്. രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നു. ന്യൂറോ ഐ.സി.യുവിൽ ചികിത്സയിലിരക്കെയാണ് രോഗി മരിച്ചത്.
ആരോഗ്യപ്രവർത്തകർക്ക് എതിരായ അതിക്രമങ്ങൾ വർധിക്കുമ്പോഴും കാര്യമായ നടപടികൾ ഉണ്ടാവുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. ആശുപത്രികളിൽ സി.സി.ടി.വി അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഉന്നതതല യോഗം വിളിച്ചത്.
Adjust Story Font
16