സമരം ചെയ്യുന്നവർ മഴയും വെയിലും കൊണ്ടിട്ട് കാര്യമില്ല: കെ.എസ്.ഇ.ബി ചെയർമാൻ
കെ.എസ്.ഇ.ബി സമരം അടിയന്തരമായി അവസാനിപ്പിക്കാൻ സിപിഎം ഇടപെടൽ
സമരം ചെയ്യുന്നവർ വെയിലും മഴയും കൊണ്ടിട്ട് കാര്യമില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ബി അശോക്.സമരം നീണ്ടു പോകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കെ.എസ് ഇ ബി യിൽ യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'കെ.എസ്ഇ.ബി ബിസിനസ് സ്ഥാപനമാണ്, എല്ലാവരും സഹകരിച്ച് മുന്നോട്ട് പോയാലെ രക്ഷപ്പെടുകയുള്ളൂ, കെ.എസ് ഇ ബി സംവിധാനത്തിന്റെ മൗലിക സ്വഭാവം ബലികഴിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കെ.എസ്.ഇ.ബി സമരം അടിയന്തരമായി അവസാനിപ്പിക്കാൻ സിപിഎമ്മിന്റെ ഇടപെടൽ. സർക്കാരും യൂണിയനും വിട്ടുവീഴ്ച ചെയ്യണമെന്നാണ് പാർട്ടി നിലപാട് . എ.കെ.ബാലനും എളമരം കരീമും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി.
കെ.എസ്.ഇ.ബിയിലെ സമരം സർക്കാരിനേയും മുന്നണിയിയേയും ബാധിക്കുമെന്ന് വിലയിരുത്തിയാണ് പ്രശ്‌നപരിഹാരത്തിന് സിപിഎമ്മും ഇടപെടുന്നത്. യൂണിയൻ നേതാക്കളുടെ സസ്‌പെൻഷൻ റദ്ദാക്കി സ്ഥലം മാറ്റം ഉത്തരവ് പുറത്തിറക്കിയെങ്കിലും സമരം തുടരാനാണ് സി.ഐ.ടിയു തീരുമാനിച്ചത്. ഇതോടെ സിപിഎം നേതാക്കളായ എ.കെ ബാലനും എളമരം കരീമും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുമായി ചർച്ച നടത്തി.
സമരം നീണ്ട് പോകാതെ അടിയന്തരമായി പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് വൈദ്യുതി മന്ത്രിയോട് നേതാക്കൾ ആവശ്യപ്പെട്ടു. അത് പോലെ പ്രശ്‌നപരിഹാരത്തിന് വിട്ടുവീഴ്ച ചെയ്യണമെന്ന് യൂണിയൻ നേതാക്കൾക്കും നിർദേശം നൽകി. എന്നാൽ പ്രശ്‌നപരിഹാര ഫോർമുലയൊന്നും സിപിഎം നേതാക്കൾ മുന്നോട്ട് വച്ചിട്ടില്ല. സിപിഎം ഇടപെടലിന്റെ അടിസ്ഥാനത്തിൽ വൈദ്യുതമന്ത്രിയും കെഎസ്ഇബി ചെയർമാനും യൂണിയൻ നേതാക്കളുമായി വീണ്ടും ചർച നടത്തിയേക്കും.
Adjust Story Font
16