Quantcast

എം. റഹ്‌മത്തുല്ല എസ്.ടി.യു സംസ്ഥാന പ്രസിഡന്റ്, മുഹമ്മദ് അഷ്‌റഫ് ജന. സെക്രട്ടറി

സംസ്ഥാന കൗൺസിൽ യോ​ഗം മുസ് ലിം ലീ​ഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.

MediaOne Logo

Web Desk

  • Published:

    25 May 2024 4:21 PM GMT

STU new state office bearers
X

കോഴിക്കോട്: സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. 2023 മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ അടുത്ത മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റായി അഡ്വ. എം. റഹ്‌മത്തുല്ലയെയും ജന. സെക്രട്ടറിയായി കെ.പി മുഹമ്മദ് അഷ്റഫിനെയും ട്രഷററായി ജി.മാഹിൻ അബൂബക്കറിനേയും സംസ്ഥാന കൗൺസിൽ തിരഞ്ഞെടുത്തു.

ഭാരവാഹികളായി എം.എം ഹമീദ് പാലക്കാട്, കെ.ടി കുഞ്ഞാൻ മലപ്പുറം, എ. മുനീറ മലപ്പുറം, കെ.എം കോയ കോഴിക്കോട്, അഷ്‌റഫ് എടനീർ കാസർകോട്, കെ.പി മൂസഹാജി കണ്ണൂർ (വൈസ് പ്രസിഡന്റുമാർ) ഉമ്മർ ഒട്ടുമ്മൽ മലപ്പുറം, ശരീഫ് കൊടവഞ്ചി കാസർകോട്, സി.അബ്ദുൽ നാസർ മലപ്പുറം, ആതവനാട് മുഹമ്മദ്കുട്ടി മലപ്പുറം, സൗദ ഹസ്സൻ കോഴിക്കോട്, പി.വി കുഞ്ഞുമുഹമ്മദ് വയനാട്, സി.പി കുഞ്ഞഹമ്മദ് കോഴിക്കോട് (സെക്രട്ടറിമാർ) സെക്രട്ടറിയേറ്റ് അംഗങ്ങളായി എ. അബ്ദുറഹിമാൻ, എം. എ കരീം കണ്ണൂർ, വി.എ.കെ തങ്ങൾ മലപ്പുറം, വല്ലാഞ്ചിറ അബ്ദുൽ മജീദ് മലപ്പുറം, സി. മൊയ്തീൻ കുട്ടി വയനാട്, പി.എ ഷാഹുൽ ഹമീദ് തൃശൂർ, എ.ടി അബ്ദു കോഴിക്കോട്, പി.പി നസീമ ടീച്ചർ കാസർകോട് എന്നിവരെയും കൗൺസിൽ യോഗം തിരഞ്ഞെടുത്തു.

കൗൺസിൽ യോഗം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പണ്ടികശാല ഉൽഘാടനം ചെയ്തു. അഡ്വ. എം. റഹ്‌മത്തുല്ല അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.പി മുഹമ്മദ് അഷ്‌റഫ് പ്രവർത്തന റിപ്പോർട്ടും, ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. യു. പോക്കർ, ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം സംസാരിച്ചു.

TAGS :

Next Story