Quantcast

കണ്ണൂരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം; ഒൻപത് പ്ലസ് ടു വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

മുടി വളർത്തിയതും ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതും ചോദ്യം ചെയ്തായിരുന്നു മർദ്ദനം

MediaOne Logo

Web Desk

  • Updated:

    2022-10-14 14:39:39.0

Published:

14 Oct 2022 2:07 PM GMT

കണ്ണൂരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം; ഒൻപത് പ്ലസ് ടു വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ
X

കണ്ണൂർ: ശ്രീകണ്ഠാപുരം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ നടപടി. ഒൻപത് പ്ലസ് ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. പിടിഎ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ബ്ലാത്തൂർ സ്വദേശി സഹലിനെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. മുടി വളർത്തിയതും ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതും ചോദ്യം ചെയ്തായിരുന്നു മർദ്ദനം. മർദ്ദനമേറ്റ കാര്യം സഹൽ വീട്ടിൽ പറഞ്ഞിരുന്നില്ല. കഠിനമായ തലവേദനയെ തുടർന്ന് വീട്ടുകാർ സഹലിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ചെവിയിൽ നീർക്കെട്ടുള്ള കാര്യം അറിഞ്ഞത്. പിന്നീട്, സോഷ്യൽ മീഡിയ വഴി സഹലിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്.

വിദ്യാർത്ഥികൾക്കെതിരെ രക്ഷിതാക്കൾ വ്യാപക പ്രതിഷേധമാണ് പിടിഎയിൽ ഉയർത്തിയത്. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവും ശക്തമായിരുന്നു. തുടർന്നാണ് നടപടി.

TAGS :

Next Story