Quantcast

'ങ്ങളിങ്ങനെ ഇടല്ലേ.. കാലുപിടിച്ച് പറയുവാ ടീച്ചര്‍മാരേ'.. സങ്കടത്തോടെ വിദ്യാര്‍ഥി

'ഈ പഠിച്ചു പഠിച്ചു പഠിച്ച് എന്‍റെ തല കേടാവുന്നുണ്ട് കേട്ടോ'..

MediaOne Logo

Web Desk

  • Updated:

    2021-07-04 03:02:24.0

Published:

4 July 2021 2:50 AM GMT

ങ്ങളിങ്ങനെ ഇടല്ലേ.. കാലുപിടിച്ച് പറയുവാ ടീച്ചര്‍മാരേ.. സങ്കടത്തോടെ വിദ്യാര്‍ഥി
X

കുഞ്ഞുങ്ങള്‍ക്ക് സ്കൂളില്‍ പോകാന്‍ പറ്റാതെ രണ്ടാമത്തെ അധ്യയന വര്‍ഷമാണിത്. ഓണ്‍ലൈന്‍ ക്ലാസ്സുകളും ഹോം വര്‍ക്കുകളുമെല്ലാം കുഞ്ഞുങ്ങള്‍ക്ക് ഭാരമായി മാറുന്നുവെന്ന റിപ്പോര്‍ട്ട് പല ഭാഗത്തുനിന്നും വരുന്നുണ്ട്. കോവിഡ് വ്യാപനവും ലോക്ഡൌണും കാരണം പുറത്തിറങ്ങി കളിക്കാനോ കൂട്ടുകൂടാനോ കഴിയാതെ വരുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇവിടെയിതാ ഓണ്‍ലൈന്‍ ക്ലാസും നോട്ടെഴുത്തും കാരണം പഠനം തന്നെ വെറുത്തുപോയെന്ന് പറയുകയാണ് ഒരു ബാലന്‍. കുഞ്ഞുങ്ങളുടെ കഷ്ടപ്പാട് തുറന്നുപറഞ്ഞ ബാലന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പഠിച്ചു പഠിച്ച് എന്‍റെ തല കേടാവുന്നുണ്ട് കേട്ടോ

'ഈ പഠിത്തം പഠിത്തം എന്നൊക്കെ പറയുന്നുണ്ടല്ലോ ടീച്ചർമാരേ.. ഈ പഠിത്തം എന്താ സാധനം ടീച്ചർമാരേ.. ഈ പഠിച്ചു പഠിച്ചു പഠിച്ച് എന്‍റെ തല കേടാവുന്നുണ്ട് കേട്ടോ.. ഇങ്ങള വിചാരം ഞങ്ങള് പഠിക്കുന്നില്ലെന്ന്.. ഞങ്ങള വിചാരം ഇവരിങ്ങനെ ഇട്ടിട്ടിട്ട്.. എനിക്ക് വെറുത്തു ടീച്ചര്‍മാരേ.. സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ.. ഈ ഗ്രൂപ്പും ഒക്കെ ഉണ്ടാക്കിയിട്ട്.. ങ്ങളിതിതെന്തിനാ എന്നോട്.. എഴുതാനിടുവാണങ്കി ഇത്തിരി ഇടണം അല്ലാണ്ട് അത് പോലിടരുത് ടീച്ചർമാരേ... ഞാനങ്ങനെ പറയല്ല... ടീച്ചര്‍മാരേ ഞാൻ വെറുത്ത്.. പഠിത്തന്ന് പറഞ്ഞാ എനിക്ക് ഭയങ്കര ഇഷ്ടാ.. ങ്ങളിങ്ങനെ തരല്ലേ.

ഒരു റൂമിലാ ഞങ്ങള് ജീവിക്കുന്നെ. എന്‍റെ വീട് ഇവിടെയല്ലട്ടോ വയനാട്ടിലാ. അച്ഛന്‍റേം അമ്മേടേം ഒപ്പരം നില്‍ക്കാണേ. ഈ ഒരു സ്ഥലത്താ ഞാന്‍ നില്‍ക്കുന്നെ. വയനാട്ടിലാണേല്‍ ഇങ്ങക്ക് എത്ര വേണേലും തരാം. ങ്ങളിങ്ങനെ ഇട്ടാ എനിക്ക് ഭയങ്കര സങ്കടാകുന്നുണ്ടുട്ടോ... ങ്ങളിങ്ങനെ ഇട്ടാല്‍ എനിക്ക് ഭയങ്കര പ്രാന്താ. ഒരു ഫോട്ടോ ഒക്കെ ഇടുവാണെങ്കി പിന്നേണ്ട്. ഇതിപ്പോ മൂന്ന് പത്ത് പതിനഞ്ചണ്ണമൊക്കെ ഇടുമ്പോ ഒന്നാലോചിച്ചു നോക്വാ.. സങ്കടത്തോടെ പറയുകാ ടീച്ചർമാരേ കാല് പിടിച്ചു പറയുകാ ഇനിയങ്ങനൊന്നുമിടല്ലേ... മാപ്പ് മാപ്പേ മാപ്പ്...

TAGS :

Next Story