എറണാകുളത്ത് ഫ്ലാറ്റിന്‍റെ പത്താം നിലയില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു
ഐറിന്‍ റോയി എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്.
എറണാകുളത്ത് ഫ്ളാറ്റിലെ പത്താം നിലയിൽ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു. ഐറിന്‍ റോയി എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്. എറണാകുളം സൗത്തിലെ ശാന്തി തോട്ടേക്കാട് എന്ന ഫ്ളാറ്റിലാണ് സംഭവം. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം.
സഹോദരനൊപ്പം ഫ്‌ളാറ്റിന് മുകളില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതോടുകൂടിയാണ് അപകടം നടന്നത്. ഐറിന്‍റെ മരണത്തില്‍ എറണാകുളം സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16