Quantcast

തൃശൂരിൽ സ്‌കൂൾ വാനിടിച്ച് വിദ്യാർത്ഥി മരിച്ചു

സ്കൂൾ വാനിറങ്ങിയ ഉടനെ കുട്ടി മുന്നിലൂടെ റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    2023-07-12 14:09:01.0

Published:

12 July 2023 1:43 PM GMT

തൃശൂരിൽ സ്‌കൂൾ വാനിടിച്ച് വിദ്യാർത്ഥി മരിച്ചു
X

തൃശൂർ: തൃശൂരിൽ സ്കൂൾ വാനിടിച്ച് കുട്ടി മരിച്ചു. തൃശൂർ വേലൂരിൽ നാലുമണിയോടെയാണ് അപകടം. പണിക്കവീട്ടിൽ രാജൻ, വിദ്യ ദമ്പതികളുടെ മകൾ ദിയ (8) ആണ് മരിച്ചത്. തലക്കോട്ടുക്കര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

വീടിന് മുന്നിൽ സ്കൂൾ വാനിറങ്ങിയ ഉടനെ കുട്ടി മുന്നിലൂടെ റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS :

Next Story