തിരുവനന്തപുരത്ത് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ
ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോളജ് വൈസ് പ്രിൻസിപ്പൽ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ. വിദ്യാർഥികളായ മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് ഷമീർ, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് റഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. പീഡനവിവരം മറച്ചുവെച്ചതിനാണ് വൈസ് പ്രിൻസിപ്പൽ പിടിയിലായത്.
തിരുവനന്തപുരം കല്ലമ്പലത്തെ സ്വകാര്യ കോളജ് ഹോസ്റ്റലിലാണ് സീനിയർ വിദ്യാർഥികൾ 13കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കേസിൽ ആകെ ഏഴ് പേരാണ് അറസ്റ്റിലായത്. മറ്റ് നാലു പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്.
Next Story
Adjust Story Font
16