Quantcast

'കളി തുടങ്ങുന്നതിന് മുന്നേ തന്നെ പറഞ്ഞതാണ്, അവര് കേട്ടില്ല'; കോൽക്കളി വേദിയിൽ വിദ്യാർഥി കാൽ തെറ്റി വീണു, പ്രതിഷേധം

പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ മത്സരം നിർത്തിവെച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    3 Jan 2023 9:01 AM

Published:

3 Jan 2023 8:41 AM

കളി തുടങ്ങുന്നതിന് മുന്നേ തന്നെ പറഞ്ഞതാണ്, അവര് കേട്ടില്ല; കോൽക്കളി വേദിയിൽ വിദ്യാർഥി കാൽ തെറ്റി വീണു, പ്രതിഷേധം
X

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധം. ഹൈസ്‌കൂൾ വിഭാഗം കോൽക്കളി മത്സരത്തിനിടെ വിദ്യാർഥി കാൽവഴുതി വീണതിനെ തുടർന്നാണ് അധ്യാപകരും വിദ്യാർഥികളും പ്രതിഷേധിച്ചത്. ഗുജറാത്തി ഹാളിലെ വേദിയിലാണ് പ്രതിഷേധം.

മത്സരത്തിനിടെ വേദിയിൽ വിരിച്ച കാർപറ്റിൽ കാൽതട്ടിവീണ വിദ്യാർഥിക്ക് കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി. കാർപ്പറ്റ് വിരിച്ച വേദിയിൽ കോൽക്കളി അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.

TAGS :

Next Story