കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം കോട്ടക്കൽ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ ശിവാനി (15) ആണ് മരിച്ചത്.
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കോട്ടക്കൽ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ ശിവാനി (15) ആണ് മരിച്ചത്. അമിത മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.
അമിത മൊബൈൽ ഫോൺ ഉപയോഗം മൂലം കുട്ടിയുടെ ഫോൺ വീട്ടുകാർ വാങ്ങിവെച്ചിരുന്നു. ഇന്നലെ ഫോൺ വേണമെന്ന് പറഞ്ഞ് കുട്ടി വാശിപിടിച്ചതോടെ വീണ്ടും ഫോൺ നൽകി. പിന്നീടും അമിതമായി ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഫോൺ വാങ്ങിവെച്ചു. ഇതിന് പിന്നാലെയാണ് വാടക വീടിന്റെ ജനലിൽ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Next Story
Adjust Story Font
16