Quantcast

മംഗളൂരുവിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് സംഘട്ടനം; പൊലീസ് നിരപരാധികളെ മർദിച്ചതായി പരാതി

ഇന്നലെ വൈകീട്ടോടെയാണ് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയത്. യേനപ്പോയ കോളേജിന്റെ ഗുജരക്കരയിലെ ഹോസ്റ്റലിനടുത്തായിരുന്നു സംഭവം. ജൂനിയർ വിദ്യാർഥികളും സീനിയർ വിദ്യാർഥികളും തമ്മിലായിരുന്നു പ്രശ്‌നം.

MediaOne Logo

Web Desk

  • Published:

    3 Dec 2021 3:48 PM GMT

മംഗളൂരുവിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് സംഘട്ടനം; പൊലീസ് നിരപരാധികളെ മർദിച്ചതായി പരാതി
X

മംഗളൂരുവിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് സംഘട്ടനം. യേനപ്പോയ കോളേജിലെ ഡിഗ്രി വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവമറിഞ്ഞ് കോളജ് ഹോസ്റ്റലിലെത്തിയ പൊലീസ് നിരപരാധിക്കളായ വിദ്യാർഥികളെ മർദിച്ചതായും പരാതിയുണ്ട്. ഇന്നലെ വൈകീട്ടോടെയാണ് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയത്. യേനപ്പോയ കോളേജിന്റെ ഗുജരക്കരയിലെ ഹോസ്റ്റലിനടുത്തായിരുന്നു സംഭവം. ജൂനിയർ വിദ്യാർഥികളും സീനിയർ വിദ്യാർഥികളും തമ്മിലായിരുന്നു പ്രശ്‌നം.

സംഭവം അറിഞ്ഞ് രാത്രി 11 മണിയോടെ ഹോസ്റ്റലിലെത്തിയ പൊലീസ് കണ്ണിൽ കണ്ട വിദ്യാർഥികളെയെല്ലാം മർദിച്ചെന്നും നിരപരാധികളായ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതായും പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മംഗളൂർ സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ സംഭവ സ്ഥലം സന്ദർശിച്ചു.

TAGS :

Next Story