സംസ്ഥാനത്ത് സ്കൂളുകളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നു
മൂന്നാം ദിവസത്തെ കണക്ക് പ്രകാരം ആദ്യ ദിവസത്തേക്കാള്‍ കാല്‍ ലക്ഷം കുട്ടികള്‍ കൂടുതലായി സ്കൂളുകളില്‍ എത്തി
സംസ്ഥാനത്ത് സ്കൂളുകളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. മൂന്നാം ദിവസത്തെ കണക്ക് പ്രകാരം ആദ്യ ദിവസത്തേക്കാള്‍ കാല്‍ ലക്ഷം കുട്ടികള്‍ കൂടുതലായി സ്കൂളുകളില്‍ എത്തി.സ്കൂൾ തുറന്ന നവംബർ ഒന്നാം തീയതി 12,08,290 വിദ്യാർഥികളാണ് സ്കൂളിലെത്തിയത്. രണ്ടാംദിനത്തിൽ ഇത് 12,13,614 ആയി. മൂന്നാം ദിനത്തിലെ കണക്കനുസരിച്ച് 12,33,785 കുട്ടികളാണ് സ്കൂളുകളിൽ എത്തിയത്. അതായത് ആദ്യ ദിവസത്തെ അപേക്ഷിച്ച് മൂന്നാം ദിനത്തില്‍ 25495 കുട്ടികള്‍ കൂടുതലായെത്തി.
കൊല്ലം, ആലപ്പുഴ, കോട്ടയം,പാലക്കാട്, വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് പ്രകാടമായ വര്‍ധനവുണ്ടായത്. ജനങ്ങളുടെ പിന്തുണയോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ കണക്കെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ആസ്ബറ്റോസ്, ടിൻ - അലുമിനിയം ഷീറ്റുകൾ എന്നിവകൊണ്ട് മേൽക്കൂര നിർമ്മിച്ച സ്കൂളുകൾക്ക് താൽക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. ഈ സ്ഥാപനങ്ങള്‍ കൂടി കൃത്യമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതോടെ കൂട്ടികളുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാം. ആലപ്പുഴയിലേതടക്കം പ്രളയബാധിത പ്രദേശങ്ങളിലെ ചില സ്കൂളുകൾ ഈപ്പോഴും അടഞ്ഞുകിടക്കുകയാണ്.
Adjust Story Font
16