കോഴിക്കോട്ട് വിദ്യാർഥികളുടെ ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലി നാളെ
കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രമുഖ രാഷ്ട്രീയ മത നേതാക്കൾ പങ്കെടുക്കും.
കോഴിക്കോട്: ഇസ്രായേലിന്റെ സയണിസ്റ്റ് വംശീയതക്കെതിരെ പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യമറിയിച്ചുകൊണ്ട് നാളെ കോഴിക്കോട് വിദ്യാർഥികളുടെ മഹാറാലി. ആയിരങ്ങൾ പങ്കെടുക്കുന്ന മഹാറാലി എസ്.ഐ.ഒ ആണ് സംഘടിപ്പിക്കുന്നത്. റാലി വൈകുന്നേരം നാലിന് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ പരിസരത്തുനിന്ന് ആരംഭിച്ച് കടപ്പുറത്ത് കൾച്ചറൽ സ്റ്റേജിൽ അവസാനിക്കും. തുടർന്ന് പ്രമുഖ രാഷ്ട്രീയ, മതനേതാക്കൾ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും.
എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് റമീസ് ഇ.കെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി മുഖ്യാതിഥിയാവും. യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ ഫൈസൽ ബാബു, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി. കെ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി സാജിദ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഫലസ്തീനികളോട് ഐക്യപ്പെട്ട് പ്രാർഥനാ സദസും കലാപരിപാടികളും അവതരിപ്പിക്കും.
Adjust Story Font
16