Quantcast

ട്രെയിൻ ടിക്കറ്റില്ല; പെരുവഴിയിലായി ദേശീയ കായിക മേളയിൽ പങ്കെടുക്കാനുള്ള താരങ്ങൾ

കേരളത്തിൽ നിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കായിക മന്ത്രി

MediaOne Logo

Web Desk

  • Published:

    14 Nov 2024 11:52 AM GMT

ട്രെയിൻ ടിക്കറ്റില്ല; പെരുവഴിയിലായി ദേശീയ കായിക മേളയിൽ പങ്കെടുക്കാനുള്ള താരങ്ങൾ
X

കൊച്ചി: ദേശീയ സ്കൂൾ കായികമേളയിൽ പങ്കെടുക്കാനുള്ള കായിക താരങ്ങൾ ട്രെയിൻ ടിക്കറ്റ് കിട്ടാത്തതിനാൽ പ്രതിസന്ധിയിൽ. ചെസ്സ്, ബാഡ്‍മിന്റണ്‍ താരങ്ങൾക്കാണ് ഭോപ്പാലിലേക്കുള്ള ടിക്കറ്റ് ലഭിക്കാത്തത്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും കൺഫർമേഷൻ ലഭിക്കാത്തതിനാൽ യാത്ര ചെയ്യാനായില്ല. ഈ മാസം 17നാണ് മത്സരം.

കേരളത്തിൽ നിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾക്ക് ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ ബോർഡ് ചെയർമാന് കത്തയയ്ക്കുകയും ചെയ്തു.

നിലവിൽ ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾ ട്രെയിൻ യാത്രയ്ക്ക് ഏറെ പ്രയാസപ്പെടുകയാണ്. എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാലും മുഴുവൻ പേർക്കും റിസർവേഷൻ ലഭിക്കാത്ത നിലയുണ്ട്. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂൾ നേരത്തേ നിശ്ചയിക്കാൻ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസർവേഷൻ നടത്താൻ സാധിക്കുന്നില്ല.

അടിയന്തര സാഹചര്യങ്ങളിൽ കായികതാരങ്ങൾക്ക് യാത്രയ്ക്ക് പ്രത്യേക കോച്ച് അനുവദിക്കുകയും എമർജൻസി ക്വാട്ടയിൽ പരമാവധി റിസർവേഷൻ ലഭ്യമാക്കുകയും വേണം. ഇക്കാര്യത്തിൽ റെയിൽവേ അടിയന്തരമായി ഇടപെടണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

TAGS :

Next Story