'വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണം'- ആവശ്യവുമായി സ്വകാര്യ ബസുടമകൾ
'18 വയസ് വരെയുള്ള വിദ്യാർഥികൾക്ക് മാത്രമേ ആവശ്യമെങ്കിൽ യാത്രാ സൗജന്യം നൽകൂ'
വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. 18 വയസ് വരെയുള്ള വിദ്യാർഥികൾക്ക് മാത്രമേ ആവശ്യമെങ്കിൽ യാത്രാ സൗജന്യം നൽകൂ. ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സമരത്തിലേക്ക് നീങ്ങുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. വിദ്യാർഥി കൺസെഷനമായി ബന്ധപ്പെട്ട്‌കെഎസ്ആർടിസി പുതിയ മാർഗരേഖ ഇറക്കിയതിന് പിന്നാലെയാണ് ആവശ്യവുമായി സ്‌കാര്യബസുടമകൾ രംഗത്തെത്തിയത്.
25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി കൺസെഷൻ ലഭിക്കില്ല. മാതാപിതാക്കൾ ഇൻകം ടാക്സ് പരിധിയിൽ വരുന്ന കോളജ് വിദ്യാർഥികൾക്കും പുതിയ മാർഗരേഖ പ്രകാരം യാത്രാ ഇളവുണ്ടാകില്ലെന്ന് കെഎസ്ആർടിസിയുടെ മാർഗരേഖയിൽ പറയുന്നു.
സർക്കാർ, എയിഡഡ് സ്‌കൂളുകൾക്ക് നിലവിലെ രീതി തുടരും. സ്വകാര്യ സ്‌കൂളിലെയും കോളേജിലെയും ബിപിഎൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകാമെന്നും കെഎസ്ആർടിസി എംഡിയുടെ നിർദേശത്തിലുണ്ട്. സ്വകാര്യ സ്‌കൂളിലെയും കോളജിലെയും മറ്റു വിദ്യാർഥികൾക്ക് യാത്രാനിരക്കിന്റെ 30% കൺസഷൻ അനുവദിക്കും.
2016 മുതൽ 2020 വരെ 996.31 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ഈ തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് വരികയാണ്. വ്യാപകമായി അനുവദിച്ച വരുന്ന സൌജന്യങ്ങൾ തുടരാൻ കഴിയില്ലെന്നും മാർഗരേഖയിൽ പറയുന്നു.
Adjust Story Font
16