കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതായി പഠനം
പ്രതിവര്‍ഷം 60000 വരെ രോഗികള്‍ ഉണ്ടാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് പഠനം. പ്രതിവര്‍ഷം 60000 വരെ രോഗികള്‍ ഉണ്ടാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദം ബാധിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നുവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഐ.സി.എം.ആറിന്‍റെ നാഷനൽ ക്യാൻസർ റജിസ്ട്രി പ്രോഗ്രാം പ്രകാരമുള്ള കണക്കുകളില്‍ സംസ്ഥാനത്ത് എറ്റവും കൂടുതല്‍ പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് സ്തനാര്‍ബുദമാണ്. രണ്ടാമതായി ശ്വാസകോശ അര്‍ബുദവും. കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ലക്ഷം സ്ത്രീകളിൽ 135 പേർക്ക് സ്തനാർബുദം എന്നതായിരുന്നു ശരാശരി കണക്ക്. ഇപ്പോൾ അത് 150 ആയി ഉയര്‍ന്നു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എല്ലാ ജില്ലകളിലും പോപ്പുലേഷന്‍ ബെയ്സ് ക്യാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടും പദ്ധതി ഇതുവരെ നടപ്പിലായിട്ടില്ല.
Next Story
Adjust Story Font
16