Quantcast

എല്ലാം മറന്ന് പോകുന്നവര്‍... വരുന്ന പത്ത് വര്‍ഷത്തിനുളളില്‍ കേരളത്തില്‍ മറവിരോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനം

അത്യാധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മള്‍ അടുത്ത തലമുറ വളര്‍ന്ന് വരും മുന്‍പേ മറവി രോഗത്തിന് അടിപ്പെട്ടാലോ...?

MediaOne Logo

Web Desk

  • Published:

    16 Oct 2021 3:15 AM GMT

എല്ലാം മറന്ന് പോകുന്നവര്‍... വരുന്ന പത്ത് വര്‍ഷത്തിനുളളില്‍ കേരളത്തില്‍ മറവിരോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനം
X

സംസ്ഥാനത്ത് വരുന്ന പത്ത് വര്‍ഷത്തിനുളളില്‍ മറവിരോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന പഠനവുമായി ഗവേഷക സംഘം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ന്യൂറോ സയന്‍സിലെ ഗവേഷക സംഘത്തിന്‍റേതാണ് പഠനം. എറണാകുളം ജില്ലയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് തുടങ്ങിയ രോഗാവസ്ഥയെക്കുറിച്ചൊക്കെ കേള്‍ക്കുമ്പോള്‍ ഇവ വാര്‍ധക്യസഹജമായ അസുഖമല്ലേ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അത്യാധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മള്‍ അടുത്ത തലമുറ വളര്‍ന്ന് വരും മുന്‍പേ മറവി രോഗത്തിന് അടിപ്പെട്ടാലോ...? അത്ഭുതപ്പെടേണ്ട, പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അങ്ങോട്ടേക്കാണ്. അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ മറവിരോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് പോലെ തന്നെ മറവിരോഗത്തിന് പ്രായഭേദം ഇല്ലാതാകുന്നുവെന്നും പഠനം വ്യക്താക്കുന്നു.

നമ്മുടെ ജീവിതശൈലി തന്നെയാണ് ഗൗരവകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതെന്നാണ് വിവരം. കുസാറ്റിലെ സെന്റര്‍ഫോര്‍ ന്യൂറോ സയന്‍സിലെ ഗവേഷക സംഘം എറണാകുളം ജില്ലയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും. പഠനത്തോടനുബന്ധിച്ച് കൊച്ചിയെ രാജ്യത്തെ ആദ്യ ഡിമെന്‍ഷ്യ സൌഹൃദ നഗരമാക്കി മാറ്റാനുളള തയ്യാറെടുപ്പിലാണ് ഗവേഷക സംഘം.

പദ്ധതിയുടെ ഭാഗമായി എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴിലെത്തിക്കാന്‍ മൊബൈല്‍ ആപ്പും ഇവര്‍ രൂപ കല്‍പ്പന ചെയ്തിട്ടുണ്ട്. ഡിമെന്‍ഷ്യ ബാധിതരെ പരിചരിക്കുന്നവരും സമൂഹത്തിന്‍റെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. മറവി രോഗത്തിന്‍റെ ബോധവല്‍ക്കരണവും, പരിചരണവും സംസ്ഥാന സര്‍ക്കാര്‍ നയമായി പ്രഖ്യാപിച്ചാല്‍ മറ്റ് ജില്ലകളിലും പദ്ധതി നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് കുസാറ്റിലെ ഗവേഷക സംഘം

TAGS :

Next Story