Quantcast

സുബൈർ വധം: മതവിഭജനത്തിലൂടെ രാഷ്ട്രീയാധിപത്യം ഉറപ്പാക്കാനുള്ള വർഗീയശക്തികളുടെ നീക്കത്തിന്റെ തുടർച്ച- മന്ത്രി ദേവർകോവിൽ

''വിശുദ്ധ റമദാനിലെ വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഒരു ചെറുപ്പക്കാരനെ പിതാവിന്റെ മുന്നിൽവച്ച് അരുംകൊല ചെയ്ത നൃശംസവൃത്തി അത്യധികം അപലപനീയമാണ്..''

MediaOne Logo

Web Desk

  • Published:

    15 April 2022 2:54 PM GMT

സുബൈർ വധം: മതവിഭജനത്തിലൂടെ രാഷ്ട്രീയാധിപത്യം ഉറപ്പാക്കാനുള്ള വർഗീയശക്തികളുടെ നീക്കത്തിന്റെ തുടർച്ച- മന്ത്രി ദേവർകോവിൽ
X

കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തെ അപലപിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മതവിഭജനത്തിലൂടെ രാഷ്ട്രീയാധിപത്യം ഉറപ്പാക്കാൻ പാലക്കാട്ടും പരിസരങ്ങളിലും മതവർഗീയ ശക്തികൾ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്ന് മന്ത്രി പറഞ്ഞു.

സർവമതസ്ഥരും മാനവികതയുടെ സന്ദേശം പങ്കുവച്ച് വിഷു ആഘോഷിക്കുന്ന ദിനം. വിശുദ്ധ റമദാനിലെ വെള്ളിയാഴ്ച പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഒരു ചെറുപ്പക്കാരനെ പിതാവിന്റെ മുന്നിൽവച്ച് അരുംകൊല ചെയ്ത നൃശംസവൃത്തി അത്യധികം അപലപനീയമാണ്. മതവിഭജനത്തിലൂടെ രാഷ്ട്രീയാധിപത്യം ഉറപ്പാക്കാൻ പാലക്കാട്ടും പരിസരങ്ങളിലും മതവർഗീയ ശക്തികൾ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഈ ക്രൂരമായ കൊലപാതകവും. അക്രമത്തെ ശക്തമായി അപലപിക്കുന്നു. സൗഹാർദവും സമാധാനവും നിലനിർത്താൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു.

അതേസമയം, കൊലയാളികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്. ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരാണ് സംഘത്തിലുള്ളത്. ഇതിൽ നാലുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെനിന്നാണ് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് കുത്തിയതോട് സ്വദേശി സുബൈറിനെ(47) അക്രമിസംഘം പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുംവഴി രണ്ടു കാറുകളിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Summary: Subair murder in Palakkad is continuation of communal forces' move to attain political supremacy through communal clash, says minister Ahamed Devarkovil

TAGS :

Next Story