Quantcast

കേരളത്തിൽ കോവിഡിന്റെ ഉപവകഭേദം സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

''കേരളം കണ്ടെത്തി എന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവാണ്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു''

MediaOne Logo

Web Desk

  • Published:

    17 Dec 2023 4:44 AM GMT

കേരളത്തിൽ കോവിഡിന്റെ ഉപവകഭേദം സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
X

പത്തനംതിട്ട: കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. മാസങ്ങൾക്കു മുൻപ് സിംഗപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരിൽ ഈ ഉപവകഭേദം കണ്ടെത്തിയിരുന്നു.

കേരളം കണ്ടെത്തി എന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവാണ്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അസുഖബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കേരളത്തിൽ ജെഎൻ.-1 കോവിഡ് ഉപവകഭേദം ഐ.സി.എം.ആറും സ്ഥിരീകരിച്ചിരുന്നു. ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയിരുന്നത്.

പ്രതിരോധശേഷി കുറയ്ക്കുന്ന, വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസാണ് ജെ.എൻ. 1 കോവിഡ് ഉപവകഭേദം. ഇത് ചൈനയിൽ സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. വിദേശരാജ്യങ്ങളിലും ജെ.എൻ. 1 വകഭേദം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

TAGS :

Next Story