Quantcast

പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രി കോണ്‍സുല്‍ ജനറലിനെ കണ്ടത് എന്തിനെന്ന് സുധാകരന്‍

ശിവശങ്കറിന്റേയും സ്വപ്ന സുരേഷിന്റേയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച, എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമാക്കണമെന്നും സുധാകരന്‍

MediaOne Logo

Web Desk

  • Published:

    30 Jun 2021 7:45 AM GMT

പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രി കോണ്‍സുല്‍ ജനറലിനെ കണ്ടത് എന്തിനെന്ന് സുധാകരന്‍
X

വിയറ്റ്‌നാമില്‍ നിന്ന് കള്ളക്കടത്ത് നടത്തിയ ആളാണ് കോണ്‍സുള്‍ ജനറലെന്ന് കെ.സുധാകരന്‍. പ്രോട്ടോകോള്‍ ലംഘിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ കോണ്‍സുല്‍ ജനറലുമായി കൂടികാഴ്ച നടത്തിയെന്നും സുധാകരന്‍ ആരോപിച്ചു. ശിവശങ്കറിന്റേയും സ്വപ്ന സുരേഷിന്റേയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരീക്ഷകള്‍ മാറ്റിവെക്കാന്‍ തയ്യാറാകാത്തത് സര്‍ക്കാരിന്റെ ഏകധിപത്യ തീരുമാനമാണെന്നും സുധാകരന്‍ പ്രതികരിച്ചു. ഒരു തരത്തിലുള്ള കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോകുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും വിഷയത്തില്‍ നിര്‍ബന്ധ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ ജീവനല്ലേ വലുതെന്നും സുധാകരന്‍ പറഞ്ഞു.

മുമ്പ് കഴിഞ്ഞ പല പരീക്ഷകളുടെയും ഫലങ്ങള്‍ വന്നിട്ടില്ല, പരീക്ഷയാണോ വലുത് അതോ ജീവനോ. ഒരു മനുഷ്യത്വമുള്ള സര്‍ക്കാര്‍ അത് ചിന്തിക്കണ്ടേ. വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ ഇനിയും നല്‍കാന്‍ സാധിച്ചിട്ടില്ല, ഈ സാഹചര്യത്തില്‍ എന്തിനാണ് തിരക്കിട്ട് പരീക്ഷ നടത്തുന്നത്. സര്‍ക്കാരിന് വാശിയാണ്, ആരോടാണ് വാശിയെന്നും എന്തിനാണ് വാശിയെന്നും സുധാകരന്‍ ചോദിച്ചു.

കേരളത്തേക്കാള്‍ കോവിഡ് കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ടി.പി.ആര്‍ കുറഞ്ഞു. എന്താണ് കേരളത്തില്‍ ചെയ്ത മുന്‍കരുതലെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ പറയണം. സംസ്ഥാനത്ത് ടി.പി.ആര്‍ കുറയാത്തതില്‍ നിന്നും സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദമല്ലെന്ന് വ്യക്തമാക്കുകയാണെന്നും സുധാകരന്‍ വ്യക്തമാക്കി.

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ധനസഹായം നല്‍കണമെന്ന സുപ്രീംകോടതി വിധി സ്വാ?ഗതം ചെയ്യുന്നുവെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് രേഖപ്പെടുത്താത്ത കോവിഡ് മരണം നിരവധിയെന്നും അദ്ദേഹം ആരോപിച്ചു. തന്റെ സഹോദരന്റെ മരണം ഉദാഹരിച്ചാണ് സുധാകരന്റെ ആരോപണം. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് മരിച്ചവരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story