തോമസിനെ ഭീഷണിപ്പെടുത്തിയിട്ടില്ല; ഹൈക്കമാന്റുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്ന് സുധാകരൻ
തോമസ് ഒരിക്കലും സെമിനാറിൽ പോകാൻ പാടില്ല. അദ്ദേഹം പറഞ്ഞത് തിരുത്തട്ടേയെന്ന് പ്രാർത്ഥിക്കുകയാണെന്നും സുധാകരൻ പറഞ്ഞു
കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനത്തിൽ ഹൈക്കമാന്റുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . എ.ഐ.സി.സി നേതൃത്വവുമായി ഇന്നുതന്നെ സംസാരിക്കും. കെ.വി തോമസിനെതിരെ നടപടി വേണമെന്ന് എ.ഐ.സി.സിയോട് ആവശ്യപ്പെടും. സെമിനാറിൽ പങ്കെടുത്താൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
താൻ കെ.വി തോമസിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. എന്താ ഭീഷണിയെന്ന് അദ്ദേഹത്തിനോട് ചോദിക്കണം. കെ.വി തോമസ് ഒരിക്കലും സെമിനാറിൽ പോകാൻ പാടില്ല. അദ്ദേഹം പറഞ്ഞത് തിരുത്തട്ടേയെന്ന് പ്രാർത്ഥിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. അതെസമയം ഹൈക്കമാൻഡുമായി കൂടിയാലോചിച്ച ശേഷം കെപിസിസി പ്രസിഡന്റ് തീരുമാനമറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൂട്ടിച്ചേര്‍ത്തു.
Next Story
Adjust Story Font
16