Quantcast

'ഒറ്റപ്പെട്ട വീടിന് മുകളിൽ കുടുങ്ങി, താഴെ പിതാവ് മരിച്ചുകിടക്കുന്നു'; സുഹൈലിനെ രക്ഷപ്പെടുത്തി

കഴിഞ്ഞ ദിവസം മീഡിയവണിന് നൽകിയ പ്രതികരണത്തിൽ തങ്ങളെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സുഹൈൽ അഭ്യർഥിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    31 July 2024 4:48 AM GMT

Mundakai disaster: Death toll rises to 228, latest news malayalam മുണ്ടക്കൈ ദുരന്തം: മരിച്ചവരുടെ എണ്ണം 228 ആയി
X

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഒറ്റപ്പെടുപോയ സുഹൈലിനെയും കുടുംബത്തെയും ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം മീഡിയവണിന് നൽകിയ പ്രതികരണത്തിൽ തങ്ങളെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സുഹൈൽ അഭ്യർഥിച്ചിരുന്നു. സുഹൈലിന് കാര്യമായ പരിക്കില്ല.

ഹെലികോപ്റ്റർ വഴിയാണ് സുഹൈലിനെ രക്ഷപ്പെടുത്തിയത്. സുഹൈലിന്റെ പിതാവും ബന്ധുക്കളും ഉരുൾപൊട്ടലിൽ മരിച്ചിരുന്നു. ജ്യേഷ്ഠന്റെ ഭാര്യക്കും കുട്ടിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിനായി ചൂരൽമല കേന്ദ്രീകരിച്ച് പുതിയ പാലം നിർമിക്കാനുള്ള പണി പുരോഗമിക്കുകയാണ്. അതേസമയം ഗുരുതര പരിക്കേറ്റവർക്കും പ്രായമുള്ളവർക്കും ഇതിലൂടെ വടത്തിൽ പിടിച്ച് വരാൻ ബുദ്ധിമുട്ടാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇവരെ എയർ ലിഫ്റ്റ് ചെയ്യാനാണ് ആലോചിക്കുന്നത്.

TAGS :

Next Story