ആദിവാസി ഊരുകളിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ; ക്രിമിനല്‍ വകുപ്പ് ചുമത്തി എല്ലാ കേസുകളിലും നടപടിയെടുത്തെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി
ഊരുകള്‍ക്ക് പുറത്ത് നിന്ന് കുറച്ചാളുകള്‍ എത്തി ചില പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സംഘടിത നീക്കം നടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്
പെരിങ്ങമല,വിതുര ആദിവാസി ഊരുകളിലെ പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ക്രിമിനല്‍ വകുപ്പ് ചുമത്തി എല്ലാ കേസുകളിലും നടപടിയെടുത്തതായി തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് അറിയിച്ചു.
സെപ്റ്റംബര്‍ മാസത്തിനു ശേഷം 3 ആത്മഹത്യകള്‍ നടന്നു. ചില പോക്‌സോ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഊര് മൂപ്പന്‍, ട്രൈബല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായും എസ് പി അറിയിച്ചു.
ഊരുകള്‍ക്ക് പുറത്ത് നിന്ന് കുറച്ചാളുകള്‍ എത്തി ചില പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സംഘടിത നീക്കം നടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. നിലവില്‍ അങ്ങനെ ഒരു വിലയിരുത്തലില്ല. എക്‌സൈസ് വകുപ്പ് പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും എസ്.പി ദിവ്യ ഗോപിനാഥ് പറഞ്ഞു.
ലഹരിമരുന്നുള്‍പ്പെടെ നല്‍കി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിതുര,പെരിങ്ങമല പഞ്ചായത്തുകളിലാണ് ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ തുടര്‍ക്കഥയായത്. എക്സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം അസിസറ്റന്‍റ് എക്സൈസ് കമിഷണര്‍ ആദിവാസി ഊരുകളിലെത്തി വിവരശേഖരണം നടത്തിയിരുന്നു.
ആത്മഹത്യകേസുകളിൽ കൂട്ടുപ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് മരണപ്പെട്ട കുട്ടികളുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആരോഗ്യമന്ത്രിയും റിപ്പോര്‍ട്ട് തേടി.
Adjust Story Font
16