സുൽത്താൻ ബത്തേരി ബാങ്ക് നിയമന വിവാദം; കോൺഗ്രസിനെതിരെ എൽഡിഎഫ് പ്രതിഷേധം
ബാങ്കിലെ വിവിധ തസ്തികകളിലേക്ക് കോൺഗ്രസ് നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണമാണ് ഉയരുന്നത്
സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ വിവിധ തസ്തികകളിലേക്ക് കോൺഗ്രസ് നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ബത്തേരിയിൽ എൽഡിഎഫ് പ്രതിഷേധം. വിവിധയിടങ്ങളിലേക്ക് സിപിഎമ്മും എഐവൈഎഫ് ഉൾപ്പടെയുള്ള സംഘടനകളും മാർച്ച് നടത്തി.
സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്ക് വിഷയത്തിൽ ആരോപണ വിധേയനായ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ രാജി വെക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംഘടനകളുടെ സമരം. സിപിഎം സുൽത്താൻ ബത്തേരി ഏരിയ കമ്മിറ്റി, എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. എഐവൈഎഫ് ബത്തേരി മണ്ഡലം കമ്മറ്റി അർബൻ ബാങ്കിലേക്കും മാർച്ച് സംഘടിപ്പിച്ചു. ബാങ്കിനുള്ളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അർബൻ ബാങ്ക് വിഷയത്തിൽ ആരോപണ വിധേയനായ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് സിപിഎം മീനങ്ങാടി പഞ്ചായത്ത് ഓഫീസിലേക്കും മാർച്ച് നടത്തി. സിപിഎം നേതൃത്വത്തിൽ ബ്രാഞ്ച് കേന്ദ്രങ്ങളിൽ ധർണയും സംഘടിപ്പിച്ചു.
Adjust Story Font
16