Quantcast

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ വേനൽക്കാല വിമാന സർവീസുകൾ പ്രഖ്യാപിച്ചു

ഈ മാസം 26 മുതൽ ഒക്ടോബർ 28 വരെയാണ് പുതിയ സർവീസുകളുടെ കാലാവധി

MediaOne Logo

Web Desk

  • Published:

    4 March 2023 1:50 AM GMT

heavy rain; Flights to Dubai have been suspended,UAE,latestmalayalamnews
X

കൊച്ചി വിമാനത്താവളം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വേനൽക്കാല വിമാന സർവീസുകൾ പ്രഖ്യാപിച്ചു. 1484 പ്രതിവാര സർവീസുകളാണ് പട്ടികയിലുള്ളത്. ഈ മാസം 26 മുതൽ ഒക്ടോബർ 28 വരെയാണ് പുതിയ സർവീസുകളുടെ കാലാവധി.

332 രാജ്യാന്തര സർവീസുകളും 410 ആഭ്യന്തര സർവീസുകളുമാണ് വേനൽക്കാല പട്ടികയിലുള്ളത്. കൂടുതൽ പ്രതിവാര രാജ്യാന്തര സർവീസുകളുളളത് അബുദാബിയിലേക്കാണ്. 51. രണ്ടാമതായി ദുബായിയാണ്. 45 സർവീസുകളാണ് ദുബായിയിലേക്ക് കൊച്ചിയിൽ നിന്നുള്ളത്. ഇൻഡിഗോയുടെ 63, എയർ ഇന്ത്യ എക്സ്പ്രസ്സ്- 44, സ്‌പൈസ്‌ജെറ്റ് - 21 എയർ അറേബ്യ അബുദാബി - 20 എയർ അറേബ്യ-14 , എമിറേറ്റ്സ് എയർ -14 , എത്തിഹാദ് എയർ -14 ഉം സർവീസുകളുണ്ടാകും.

എയർ അറേബ്യ അബുദാബി ആഴ്ചയിൽ 10 അധിക സർവീസുകളും എയർ ഏഷ്യ ബർഹാദ് കോലാലംപൂരിലേക്ക് പ്രതിദിനം ശരാശരി 5 സർവീസുകളും അധികമായി ആരംഭിക്കും. സ്‌പൈസ് ജെറ്റ് മാലിയിലേക്കും റിയാദിലേക്കും ഇൻഡിഗോ ദമാമിലേക്കും ബഹ്‌റൈനിലേക്കും പ്രതിദിന അധിക വിമാനസർവീസുകൾ നടത്തും. എയർ ഇന്ത്യ- യു.കെ വിമാന സർവീസ് ലണ്ടനിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രതിവാര ആഭ്യന്തര സർവീസുകളിൽ ബംഗലൂരുവിലേക്ക് 131, മുംബൈയിലേക്ക് 73, ഡൽഹിയിലേക്ക് 64, ഹൈദരാബാദിലേക്ക് 55, ചെന്നൈയിലേക്ക് 35, അഹമ്മദാബാദ്, ഗോവ, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിലേക്ക് 7 സർവീസുകൾ വീതവും ഉണ്ടായിരിക്കും. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നിവ മുംബൈയിലേക്കും ഗോ ഫസ്റ്റ്, ഇൻഡിഗോ എന്നിവ ഹൈദരാബാദിലേക്കും പ്രതിദിന അധിക സർവീസുകൾ ആരംഭിക്കും.

TAGS :

Next Story