Quantcast

നല്ലൊരു റോഡുണ്ടോ കേരളത്തിൽ? ഉത്തരം മലപ്പുറത്തുണ്ട്

കൃത്യമായ പരിപാലനം കൂടിയായതോടെ സൂര്യകാന്തി പൂത്തു. കാഴ്ച വിരുന്നൊരുക്കി റോഡരിക് നിറയേ സൂര്യകാന്തി പൂക്കളാണ്

MediaOne Logo

Web Desk

  • Updated:

    21 Dec 2021 3:03 AM

Published:

21 Dec 2021 1:36 AM

നല്ലൊരു റോഡുണ്ടോ കേരളത്തിൽ? ഉത്തരം മലപ്പുറത്തുണ്ട്
X

നല്ലൊരു റോഡുണ്ടോ കേരളത്തിൽ എന്ന ചോദ്യം സ്ഥിരമായി കേൾക്കാറുണ്ട്.എന്നാൽ മലപ്പുറം വണ്ടൂർ അമ്പലപ്പടിയിൽ എത്തിയാൽ ഉത്തരം കിട്ടും. മാലിന്യങ്ങൾ കുന്ന് കൂടി കാടുമുടിക്കിടന്ന സ്ഥലമായിരുന്നു മലപ്പുറം വണ്ടൂർ അമ്പലപ്പടിയിലെ റോഡരിക്‌. ഇന്നവിടെ നിറയെ പൂത്തു നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ കാഴ്ചയാണ് കാണാൻ കഴിയുന്നത്.

കർഷകനായ ഹരിഹരന്‍റെ നേതൃത്വത്തിൽ അമ്പലവയലിൽ നിന്നെത്തിച്ച വിത്തുകളാണ് പാകിയത്.കൃത്യമായ പരിപാലനം കൂടിയായതോടെ സൂര്യകാന്തി പൂത്തു. കാഴ്ച്ച വിരുന്നൊരുക്കി വഴിയരികില്‍ നിറയേ സൂര്യകാന്തി പൂക്കളാണ്. ദൃശ്യം കാമറയിൽ പകർത്താനും നിരവധി പേർ ഇവിടേക്ക് എത്തുന്നുണ്ട്. നാട്ടുകാരാണ് റോഡരികിൽ സൂര്യകാന്തി നട്ടത്.അപകടം പതിവായ ഈ ഭാഗത്ത് നടത്തിയ റോഡ് വികസന പ്രവൃത്തികളുടെ തുടർച്ചയായാണ് സൂര്യകാന്തിച്ചെടി നട്ടത്.

TAGS :

Next Story