കുടിവെള്ള വിതരണം സ്വകാര്യ മേഖലക്ക്; പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്
സർക്കാർ നീക്കത്തിനെതിരെ ഇടത് അനുകൂല സംഘടനകള്‍ രംഗത്ത്
തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ള വിതരണ പദ്ധതി സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. കേരള വാട്ടര്‍ അതോറിറ്റി ചര്‍ച്ചകള്‍ ആരംഭിച്ചു. സർക്കാർ നീക്കത്തിനെതിരെ ഇടത് അനുകൂല സംഘടനകള്‍ രംഗത്തെത്തി.
എഡിബിയുടെ സഹായത്തോടെ 2511 കോടിയുടെ കുടിവെള്ള പദ്ധതിയാണിത്. കരാര്‍ പ്രകാരം പത്ത് വര്‍ഷത്തേക്ക് കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് നല്‍കേണ്ടി വരും. വാട്ടര്‍ അതോറിറ്റിക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്ന തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളെ സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കുന്നതിനോട് ഇടത് അനുകൂല സംഘടനകള്‍ യോജിക്കുന്നില്ല.മാനേജ്മെന്‍റ് കരാര്‍ വിവരങ്ങള്‍ പുറത്തുവിടാതെ രഹസ്യസ്വഭാവം സ്വീകരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പദ്ധതിക്ക് വേണ്ടി ഡിപിആര്‍ തയ്യാറാക്കിയപ്പോള്‍ നിലവില്‍ ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ഇതും സംഘടനകള്‍ ശക്തമായി എതിര്‍ത്തു. പദ്ധതിയുടെ ഉടമസ്ഥാവകാശം വാട്ടര്‍ അതോറിറ്റിക്കാണെന്ന് മാനേജ്മെന്‍റ് പറയുന്നു. എന്നാല്‍ ഇതിന്‍റെ രേഖകളൊന്നും പുറത്തുവിടുന്നില്ല.
Adjust Story Font
16