Quantcast

സപ്ലൈകോയിൽ സാധനങ്ങളില്ല: 13 അവശ്യ ഇനങ്ങളുടെ വില്പന നിലച്ചിട്ട് മാസങ്ങൾ

സപ്ലൈകോ-മാവേലി സ്‌റ്റോറുകളിലെത്തിയാൽ മുടക്കമില്ലാതെ കിട്ടുന്നത് 'സ്‌റ്റോക്കില്ല' എന്ന മറുപടി മാത്രം

MediaOne Logo

Web Desk

  • Updated:

    2023-08-05 06:42:16.0

Published:

5 Aug 2023 1:34 AM GMT

Supplyco fails to distribute essential items in the state
X

തിരുവനന്തപുരം:സംസ്ഥാനത്തെ ഭൂരിഭാഗം സപ്ലെകോ സ്റ്റോറുകളിലും സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന അരിയടക്കമുളള അവശ്യ സാധനങ്ങൾ കിട്ടാനില്ല. സ്റ്റോക്ക് എന്നെത്തുമെന്ന കാര്യത്തിൽ ജീവനക്കാർക്കും ഒരു നിശ്ചയവുമില്ല. പ്രതിദിനം നൂറ് കണക്കിന് ആളുകളാണ് സപ്ലൈകോ സ്റ്റോറുകളിലെത്തി മടങ്ങുന്നത്. ഓണക്കാലത്തും സമാന സ്ഥിതി തുടരുമോ എന്നാണ് ആശങ്ക.

ജയ,കുറുവ,മട്ട,പച്ചരി എന്നീ ഇനം അരികൾ,ചെറുപയർ,ഉഴുന്ന് പരിപ്പ്,കടല,വൻപയർ,തുവരപ്പരിപ്പ്,മുളക്,മല്ലി,പഞ്ചസാര ഇങ്ങനെ പതിമൂന്നിനം അവശ്യസാധനങ്ങളാണ് സപ്ലെ കോ സ്റ്റോറുകൾ വഴി സർക്കാർ സബ്‌സിഡി നിരക്കിൽ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുളളത്. എന്നാലിവയുടെ വില്പന നിലച്ചിട്ട് മാസങ്ങളായി.

കഴിഞ്ഞ എട്ട് വർഷത്തിനിടെ സപ്ലൈകോ സ്‌റ്റോറുകളിൽ വില വർധനവ് ഉണ്ടായിട്ടില്ലെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ സബ്‌സിഡി ഇനങ്ങളെന്തെങ്കിലും സ്‌റ്റോറുകളിലുണ്ടോ എന്നത് കൂടി പരിശോധിക്കണം എന്ന് മാത്രം. ലോഡ് എന്ന് വരുമെന്ന് ജീവനക്കാർക്ക് പോലും നിശ്ചയമില്ല.

മാവേലി സ്റ്റോറുകളിലും സമാന അവസ്ഥയാണുള്ളത്. സപ്ലൈകോ-മാവേലി സ്‌റ്റോറുകളിലെത്തിയാൽ മുടക്കമില്ലാതെ കിട്ടുന്നത് സ്‌റ്റോക്കില്ല എന്ന മറുപടി മാത്രം.

TAGS :

Next Story