Quantcast

അവശ്യസാധനങ്ങളിലുള്ളത് ചെറുപയറും മല്ലിയും മാത്രം; സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ കാലി

ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന കാര്യത്തിലും ആശങ്ക

MediaOne Logo

Web Desk

  • Published:

    6 Dec 2023 7:31 AM GMT

അവശ്യസാധനങ്ങളിലുള്ളത് ചെറുപയറും മല്ലിയും മാത്രം; സംസ്ഥാനത്തെ സപ്ലൈകോ  ഔട്ട്ലെറ്റുകള്‍ കാലി
X

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര വിപണിയിൽ ഇടപെടാൻ ആകാതെ സപ്ലൈകോ പ്രതിസന്ധിയിൽ. സബ്സിഡിയുള്ള 13 ഇന അവശ്യസാധനങ്ങളിൽ സപ്ലൈകോയിൽ ഉള്ളത് ചെറുപയറും മല്ലിയും മാത്രമാണ്. സാധനങ്ങളുടെ ടെൻഡർ എടുക്കാൻ വിതരണക്കാർ എത്തുന്നില്ലെന്നാണ് സപ്ലൈകോ ജീവനക്കാർ പറയുന്നത്.

സപ്ലൈകോയിൽ ഓണക്കാലത്ത് തുടങ്ങിയ പ്രതിസന്ധി ക്രിസ്തുമസ് അടുത്തിട്ടും തീരുന്നില്ല. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലെയും റാക്കുകൾ കാലിയാണ്. അരിയും പഞ്ചസാരയും മുളകും വെളിച്ചെണ്ണയും അടക്കം അവശ്യസാധനങ്ങൾ ഒന്നും ലഭ്യമല്ല. സാധനങ്ങൾ വാങ്ങാൻ ആളുകളെത്താതെ സപ്ലൈകോയിൽ അവശേഷിക്കുന്നത് മല്ലിയും ചെറുപയറും മാത്രം. അരക്കിലോ സാധനങ്ങൾ പോലും കിട്ടാതെ എങ്ങനെ മുന്നോട്ടുപോകും എന്നറിയാതെ ബുദ്ധിമുട്ടുകയാണ് സാധാരണക്കാർ.

വിതരണക്കാർക്ക് കുടിശ്ശികയിനത്തിൽ കോടികൾ നൽകാനുണ്ട്. സാധനങ്ങളുടെ ടെൻഡർ എടുക്കാൻ വിതരണക്കാർ എത്താത്തതും ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആക്കംകൂട്ടി. ഈ സ്ഥിതി തുടർന്നാൽ സജീവമായ ക്രിസ്തുമസ് - പുതുവത്സര വിപണി ഉണ്ടായേക്കില്ല. ജീവനക്കാരുടെ ശമ്പളം മുടങ്ങും എന്ന ആശങ്കയും ഒരു ഭാഗത്തുണ്ട്.


TAGS :

Next Story