വിലക്കയറ്റം തടയാന്‍ മൊബൈല്‍ വില്‍പനശാലകളുമായി സപ്ലൈകോ
ഇന്നു മുതല്‍ അടുത്ത മാസം 9 വരെ എല്ലാ ജില്ലകളിലും സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്യും
പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ മൊബൈല്‍ വില്‍പനശാലകളുമായി സപ്ലൈകോ. ഇന്നു മുതല്‍ അടുത്ത മാസം 9 വരെ എല്ലാ ജില്ലകളിലും സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 700 കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ എത്തും. ഒരു ജില്ലയില്‍ 5 വാഹനങ്ങളുടെ സേവനം രണ്ടു ദിവസം ലഭിക്കും.
എ.ടി.എം മോഡല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ഒന്നരലക്ഷം പേര്‍ പുതിയ കാര്‍ഡിലേക്ക് മാറി. കാര്‍ഡിന് അപേക്ഷിക്കുന്നവരില്‍ നിന്ന് അക്ഷയ കേന്ദ്രങ്ങള്‍ 65 രൂപ മാത്രമേ ഈടാക്കാവൂ. കൂടുതല്‍ പണം ആവശ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Next Story
Adjust Story Font
16