Quantcast

പി.വി അൻവറിന്റെ പിന്തുണ; അഭിപ്രായങ്ങൾ പരിശോധിച്ചു വരികയാണെന്ന് ദീപാദാസ് മുൻഷി

പാലക്കാട് പി. സരിൻ കോൺഗ്രസിന് വെല്ലുവിളിയാകുമെന്ന് കരുതുന്നില്ലെന്ന് ദീപാദാസ് മുൻഷി

MediaOne Logo

Web Desk

  • Published:

    22 Oct 2024 6:51 AM GMT

പി.വി അൻവറിന്റെ പിന്തുണ; അഭിപ്രായങ്ങൾ പരിശോധിച്ചു വരികയാണെന്ന് ദീപാദാസ് മുൻഷി
X

പാലക്കാട്: പി.വി അൻവറിന്റെ പിന്തുണയുടെ കാര്യത്തിൽ അഭിപ്രായങ്ങൾ പരിശോധിച്ചു വരികയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. വിഷയത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യുമെന്നും പാലക്കാട് പി. സരിൻ കോൺഗ്രസിന് വെല്ലുവിളിയാകുമെന്ന് കരുതുന്നില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.

അതേസമയം പാലക്കാട് മണ്ഡലത്തിലെ ഡിഎംകെ സ്വതന്ത്ര സ്ഥാനാർഥി മിൻഹാജിനെ പിൻവലിക്കുന്ന കാര്യത്തിൽ നാളെ തീരുമാനം എടുക്കുമെന്ന് പി.വി അൻവർ എംഎൽഎ പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും അൻവർ വ്യക്തമാക്കി. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ സർവ്വേ നടക്കുന്നുണ്ട്. സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും പി.വി അൻവർ പറഞ്ഞു.

അതേസമയം അൻവറുമായി യാതൊരു ഡീലിനുമില്ലെന്നാണ് യുഡിഎഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞത്. യുഡിഎഫുമായി വിലപേശാൻ ആരെയും അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. ചേലക്കരയിലെ കോൺ​ഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് പറയാൻ പി.വി അൻവർ എംഎൽഎ ആയിട്ടില്ലെന്നും സതീശൻ പറഞ്ഞിരുന്നു.


TAGS :

Next Story