Quantcast

'വഖഫ് ഭൂമി ഒരു സർക്കാരിൻ്റെയും ഔദാര്യമല്ല, ബില്ലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും'; 'സുപ്രഭാതം' മുഖപ്രസംഗം

'വഖഫ് സ്വത്ത് കയ്യടക്കാൻ ഭൂമാഫിയയെ സഹായിക്കാനാണ് വഖഫ് ഭേദഗതി ബില്ല്'

MediaOne Logo

Web Desk

  • Published:

    2 April 2025 4:08 AM

വഖഫ് ഭൂമി ഒരു സർക്കാരിൻ്റെയും ഔദാര്യമല്ല, ബില്ലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും; സുപ്രഭാതം മുഖപ്രസംഗം
X

തിരുവനന്തപുരം: ഒരു സർക്കാരിൻ്റെയും ഔദാര്യമല്ല വഖഫ് ഭൂമിയെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. വഖഫ് സ്വത്ത് പിടിച്ചുപറിക്കാർക്ക് വിട്ട് കൊടുക്കരുതെന്നും സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

വഖഫ് സ്വത്ത് കയ്യടക്കാൻ ഭൂമാഫിയയെ സഹായിക്കാനാണ് വഖഫ് ഭേദഗതി ബില്ല്.ബില്ലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

വഖഫ് ഭേദഗതി ബിൽ ഇന്നാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിൽ അവതരിപ്പിക്കുക.


TAGS :

Next Story