ഹൈക്കോടതിയിലെ 3 അഡീ.ജഡ്‌ജിമാരെ സ്ഥിരം ജഡ്‌ജിമാരാക്കാൻ സുപ്രിംകോടതി കൊളീജിയം ശുപാർശ
ജസ്റ്റിസ് അബ്ദുൾ റഹീം മുസലിയാർ ബദറുദ്ദീൻ, ജസ്റ്റിസ് വിജു എബ്രഹാം, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി. എന്നിവരെയാണ് സ്ഥിരം ജഡ്ജിമാരാക്കുന്നത്.
ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ മൂന്ന് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ. ജസ്റ്റിസ് അബ്ദുൾ റഹീം മുസലിയാർ ബദറുദ്ദീൻ, ജസ്റ്റിസ് വിജു എബ്രഹാം, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി. എന്നിവരെയാണ് സ്ഥിരം ജഡ്ജിമാരാക്കുന്നത്.
നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ് ഇപ്പോൾ സ്ഥിരം ജഡ്ജിമാരാക്കാൻ ശുപാർശ നൽകിയിരിക്കുന്നത്. സാധാരണ ആദ്യം അഡീഷണൽ ജഡ്ജിമാരായി സേവനമനുഷ്ഠിച്ച് രണ്ടുവർഷത്തിന് ശേഷം ഇവരുടെ സേവനത്തിൽ സംതൃപ്തിയുണ്ടെങ്കിൽ മാത്രമാണ് സ്ഥിരം ജഡ്ജിമാരാക്കുന്നത്. ജഡ്ജിമാരുടെ പരാമർശത്തിന്റെ വിധിന്യായത്തിലോ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കിൽ അഡീഷണൽ ജഡ്ജിയെന്ന പദവി നീട്ടിനൽകുകയാണ് ചെയ്യുന്നത്.
ജസ്റ്റിസ് അബ്ദുൾ റഹീം മുസലിയാർ ബദറുദ്ദീൻ, ജസ്റ്റിസ് വിജു എബ്രഹാം, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി എന്നിവരുടെ സേവനത്തിൽ സംതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയാണ് ഇപ്പോൾ കൊളീജിയം ശുപാർശ കേന്ദ്രസർക്കാരിന് നൽകിയിരിക്കുന്നത്.
Adjust Story Font
16